Latest News

പൗരത്വ ഭേദഗതി നിയമം ആസൂത്രിതമെന്ന് കുവൈത്ത് സര്‍വകലാശാല പ്രഫസര്‍ ഡോ. ബസാം അല്‍ ഷത്വി

ഐക്യത്തോടെയും സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെയും ഈ നിയമത്തെ ഇന്ത്യന്‍ ജനതക്ക് അതിജീവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം ആസൂത്രിതമെന്ന് കുവൈത്ത് സര്‍വകലാശാല പ്രഫസര്‍ ഡോ. ബസാം അല്‍ ഷത്വി
X

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ കനത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായ പൗരത്വ ഭേദഗതി നിയമം ആസൂത്രിതമാണെന്ന് കുവൈത്ത് സര്‍വകലാശാല പ്രൊഫസറും അല്‍ ഫുര്‍ഖാന്‍ വാരികയുടെ ചീഫ് എഡിറ്ററുമായ ഡോ ബസാം അല്‍ ഷത്വി അഭിപ്രായപ്പെട്ടു. ഇതിനെതിരായ സമരമുഖത്ത് എല്ലാവരും ഒറ്റെക്കെട്ടായി ഉണ്ടെന്നുള്ളത് സന്തോഷകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇസ്ലാമിക് സെമിനാര്‍ പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നിയമം ആസൂത്രിതമാണ്, കശ്മീര്‍ വിഷയം വന്നപ്പോള്‍ അതിനെതിരെയുള്ള പ്രതികരണം വേണ്ട രീതിയില്‍ ശകതിപ്പെട്ട് വന്നില്ല. ബാബരി മസ്ജിദ് പ്രശ്‌നം വന്നപ്പോള്‍ കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും മസ്ജിദ് മുസ്‌ലിംങ്ങള്‍ക്ക് കൊടുക്കാതെ അവകാശികള്‍ അല്ലാത്തവര്‍ക്ക് കൊടുത്തിട്ടും പറയത്തക്ക പ്രതിഷേധങ്ങള്‍ ഉണ്ടായില്ല. അപ്പോള്‍ പേടിക്കാനില്ല ഇതാണവസരം എന്ന് കരുതി വിഭാഗീയ നിയമങ്ങളുമായി രംഗത്ത് വന്നപ്പോള്‍ ഇന്ത്യന്‍ ജനതയുണര്‍ന്നു. ഐക്യത്തോടെയും സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെയും ഈ നിയമത്തെ ഇന്ത്യന്‍ ജനതക്ക് അതിജീവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൈനയിലും ഫലസ്തീനിലും ഇന്ത്യയിലും മുസ്‌ലിംങ്ങള്‍ പരീക്ഷിക്കപ്പെടുന്നു. ഇന്ത്യയിലെ മുസ്‌ലിംങ്ങള്‍ മിതവാദികളാണ്. അദ്ഭുതകരമാണ് ഇന്ത്യയിലെ മുസ്‌ലിംങ്ങളുടെ ജീവിതം. പല സമുദായത്തില്‍പ്പെട്ട ആളുകള്‍ പരസ്പര സ്‌നേഹം പങ്കിട്ടും ഐക്യത്തോടെയും ഇടകലര്‍ന്ന് ജീവിക്കുന്നു. ഇത് നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെമിനാര്‍ ഓര്‍ഗ്ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു. സെമിനാര്‍ കൂപ്പണ്‍ ഉല്‍ഘാടനം സെമിനാര്‍ ഓര്‍ഗ്ഗനൈസിംഗ് കമ്മറ്റി രക്ഷാധികാരി ഖലീല്‍ അടൂര്‍ നിര്‍വ്വഹിച്ചു. മദീനാ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി പി എന്‍ ഫര്‍ഹാന്‍ അബ്ദുല്‍ ലത്തീഫ് വിഷയം അവതരിപ്പിച്ചു. വിസ്ഡം യൂത്ത്‌വിംഗ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഹാരിസ് കായക്കൊടി മുഖ്യ പ്രഭാഷണം നടത്തി.

സെമിനാര്‍ ഓര്‍ഗ്ഗനൈസിംഗ് വിവിധ വകുപ്പ് കമ്മറ്റി ചെയര്‍മാന്‍മാരായ അഷ്‌റഫ് അയ്യൂര്‍, ബഷീര്‍ ബാത്ത എന്നിവരും സംസാരിച്ചു.

സെന്റര്‍ ഭാരവാഹികളായ കെ സി അബ്ദുല്‍ ലത്തീഫ്, ഹാറൂണ്‍ അബ്ദുല്‍ അസീസ്, ഇംതിയാസ് എന്‍ എം, സമീര്‍ എകരൂല്‍, ഹൈദ്രോസ് ഇസ്മായില്‍, ഹാഫിള് മുഹമ്മദ് അസ്‌ലം, എന്നിവര്‍ പങ്കെടുത്തു. സെമിനാര്‍ കമ്മറ്റി കണ്‍വീനര്‍മാരായ എന്‍ കെ അബ്ദുസ്സലാം സ്വാഗതവും അസ്‌ലം കാപ്പാട് നന്ദിയും പറഞ്ഞു.

കുവൈത്ത് കേരളാ ഇസ്‌ലാഹി സെന്റര്‍ 'മതം ദേശീയത മാനവികത' എന്ന പ്രമേയത്തോടുകൂടി 2020 ഫെബ്രവരി 25 മുതല്‍ 28 വരെ തിയ്യതികളിലായി, ഫര്‍വാനിയ ഗാര്‍ഡന് അടുത്തുള്ള ഗ്രൗണ്ടില്‍ വെച്ചാണ് അഞ്ചാമത് ഇസ്‌ലാമിക്ക് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it