Latest News

ഭാര്യയുടെ ആത്മഹത്യയില്‍ നടന്‍ ഉണ്ണി രാജന്‍ പി ദേവ് പോലിസ് കസ്റ്റഡിയില്‍

ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഉണ്ണി രാജന്റെ അമ്മയ്‌ക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്

ഭാര്യയുടെ ആത്മഹത്യയില്‍ നടന്‍ ഉണ്ണി രാജന്‍ പി ദേവ് പോലിസ് കസ്റ്റഡിയില്‍
X

തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യയില്‍ നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിരാജ് കസ്റ്റഡിയില്‍. അങ്കമാലിയില്‍ നിന്ന് നെടുമങ്ങാട് ഡിവൈഎസ്പിയാണ് ഉണ്ണിരാജനെ കസ്റ്റഡിയിലെടുത്തത്. കൊവിഡ് പോസിറ്റീവായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഉണ്ണി രാജന്റെ അമ്മയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ഉണ്ണി രാജനെതിരേ ഭാര്യാ സഹോദരന്‍ വിഷ്ണു വട്ടപ്പാറ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

2019ലായിരുന്നു തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയുമായുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. സ്ത്രീധനത്തിനായി ഉണ്ണി രാജയുടെ കുടുംബം പ്രിയങ്കയെ ഉപദ്രവിച്ചിരുന്നു. പല ആവശ്യം പറഞ്ഞ് ഉണ്ണിരാജന്‍ പണം കൈപ്പറ്റിയെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നു. പല തവണയായി മൂന്ന് ലക്ഷം രൂപ വാങ്ങി. കഴിഞ്ഞ ദിവസം പ്രിയങ്കയെ അങ്കമാലിയിലെ വീട്ടില്‍ കയറ്റാതെ രാത്രി ഉടനീളം വീടിന് പുറത്ത് നിര്‍ത്തിയതായും കുടുംബം ആരോപിച്ചു.

ഉണ്ണി രാജന്‍ മര്‍ദ്ദിച്ചതിന്റെ ചിത്രങ്ങള്‍ വട്ടപ്പാറ പോലിസിന് കുടുംബം കൈമാറിയിട്ടുണ്ട്.

വെമ്പായത്തെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് പ്രിയങ്ക തൂങ്ങിമരിച്ചത്. ഇതിന് തലേ ദിവസം വട്ടപ്പാറ പോലിസില്‍ ഉണ്ണിക്കെതിരേ പ്രിയങ്ക പരാതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it