യുപിയെ ഇളക്കി മറിച്ച് രാഹുലിന്റെയും പ്രിയങ്കയുടേയും റോഡ് ഷോ

സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത് വരെ വിശ്രമമില്ലെന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരായിരിക്കും അത്. യുപിയിലെ അനീതികള്‍ക്കെതിരെ പോരാടാനാണ് പ്രിയങ്കയോടും ജ്യോതിരാദിത്യ സിന്ധ്യയോടും ആവശ്യപ്പെട്ടതെന്നും രാഹുല്‍ പറഞ്ഞു.

യുപിയെ ഇളക്കി മറിച്ച് രാഹുലിന്റെയും  പ്രിയങ്കയുടേയും റോഡ് ഷോ

ലക്‌നൗ: യുപിയെ ഇളക്കി മറിച്ച് രാഹുലിന്റെയും പ്രിയങ്കയുടേയും റോഡ് ഷോ. പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചാണ് റോഡ് ഷോ നടത്തിയത്. രാഹുല്‍ ഗാന്ധിക്കൊപ്പം റോഡ്‌ഷോ നടത്തിയ പ്രിയങ്കയെ ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് പുഷ്പ വൃഷ്ടിയോടെ സ്വീകരിച്ചത്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത് വരെ വിശ്രമമില്ലെന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരായിരിക്കും അത്. യുപിയിലെ അനീതികള്‍ക്കെതിരെ പോരാടാനാണ് പ്രിയങ്കയോടും ജ്യോതിരാദിത്യ സിന്ധ്യയോടും ആവശ്യപ്പെട്ടതെന്നും രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും റോഡ് ഷോയില്‍ അണിനിരന്നു.


വിമാനത്താവളത്തില്‍നിന്ന് യുപിസിസി ആസ്ഥാനത്തേക്കാണ് യാത്ര. റോഡുകള്‍ക്കിരുവശവും ആയിരങ്ങളാണ് പൂക്കളും മൂവര്‍ണപ്പതാകയും കയ്യിലേന്തി പ്രിയങ്കയെ എതിരേല്‍ക്കുന്നത്. റോഡ് ഷോയോടെ

പ്രിയങ്ക തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിയുടെ വ്യക്തിപ്രഭാവം സംഘടനാതലത്തില്‍ പാര്‍ട്ടി തീര്‍ത്തും ദുര്‍ബലമായ സംസ്ഥാനത്ത് ചലനങ്ങളുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
RELATED STORIES

Share it
Top