Latest News

മധ്യപ്രദേശില്‍ പരിശീലന വിമാനം തര്‍ന്നുവീണു, രണ്ട് മരണം

മോശം കാലാവസ്ഥയാവാം അപകടകാരണമെന്നാണ് പ്രഥമിക വിലയിരുത്തല്‍.

മധ്യപ്രദേശില്‍ പരിശീലന വിമാനം തര്‍ന്നുവീണു, രണ്ട് മരണം
X

സാഗര്‍: മധ്യപ്രദേശിലെ സാഗറില്‍ വെള്ളിയാഴ്ച രാത്രി പരിശീലന വിമാനം തകര്‍ന്നുവീണു. ഒരു സ്വകാര്യ പരിശീലന സ്ഥാപനത്തിന്റെ വിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടു.

ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചിമെസ് അക്കാദമിയുടെ വിമാനത്തിന് അപകടം പറ്റിയത്. ധാന എയര്‍സ്ട്രിപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ തൊട്ടടുത്ത വയലിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.

പരിശീലകനായ മക്‌വാന(58), ട്രയിനിയായ പിയൂഷ്(28) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. രാത്രി 10 മണിക്കാണ് അപകടം നടന്നതെന്ന് സാഗര്‍ ജില്ലാ എസ്പി അമിത് സംഗി പറഞ്ഞു. മോശം കാലാവസ്ഥയാവാം അപകടകാരണമെന്നാണ് പ്രഥമിക വിലയിരുത്തല്‍. ഏത് കമ്പനിയുടെതാണ് വിമാനമെന്ന വിവരവും വരാനിരിക്കുന്നതേയുള്ളൂ.

Next Story

RELATED STORIES

Share it