Latest News

തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് തടവുകാരെ എത്തിച്ചു തുടങ്ങി; ആദ്യം 50 തടവുകാര്‍

തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് തടവുകാരെ എത്തിച്ചു തുടങ്ങി; ആദ്യം 50 തടവുകാര്‍
X

തവനൂര്‍: പുതുതായി നിര്‍മിച്ച തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് വിവിധ ജയിലുകളില്‍നിന്ന് തടവുകാരെ എത്തിച്ചുതുടങ്ങി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 50 തടവുകാരെയാണ് ആദ്യഘട്ടത്തില്‍ തവനൂരില്‍ എത്തിച്ചിട്ടുള്ളത്. മൂന്നു നിലകളിലായി 706 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഘട്ടം ഘട്ടമായാണ് കൂടുതല്‍ തടവുകാരെ ഇങ്ങോട്ടെത്തിക്കുക.

ജൂണ്‍ 12 നാണ് തവനൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷന്‍ ഹോം മുഖ്യമന്ത്രി തുറന്നു നല്‍കിയത്.

ഐക്യ കേരള രൂപീകരണത്തിന് ശേഷം സര്‍ക്കാര്‍ നിര്‍മിച്ച ആദ്യത്തെയും സംസ്ഥാനത്തെ നാലാമത്തെയും രാജ്യത്തെ 145 മത് സെന്‍ട്രല്‍ ജയിലാണ് തവനൂര്‍ കൂരടയിലേത്.

34 ബാരക് സെല്ലുകള്‍, 24 സെല്ലുകള്‍, ട്രാന്‍സ് ജന്‍ഡേര്‍സിനായി രണ്ടു സെല്ലുകള്‍, ഫ്‌ലഷ് ടാങ്ക് സൗകര്യത്തോടെയുള്ള 84 ടോയ് ലെറ്റുകള്‍ , ഷവര്‍ സൗകര്യത്തോടെയുള്ള 84 ബാത്ത് റൂമുകള്‍, അത്യാധുനിക രീതിയിലുള്ള അടുക്കള, തടവുകാരുടെ വിദ്യഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും തൊഴില്‍ശാലകള്‍ക്കും വേണ്ടിയുള്ള റൂം സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

35 കോടിയോളം രൂപ ചെലവിട്ടാണ് ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Next Story

RELATED STORIES

Share it