Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് നിര്‍മാണം നേരിട്ട് പരിശോധിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് നിര്‍മാണം നേരിട്ട് പരിശോധിച്ചു
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വൈകീട്ട് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തി. രാത്രി എട്ടരയോടെയാണ് പ്രധാനമന്ത്രി സൈറ്റിലെത്തിയത്. അവിടെ ഒരു മണിക്കൂറോളം സമയം ചെലവഴിച്ചു.

ഈ വര്‍ഷം ഫെബ്രുവരി 4നാണ് ഭൂമി പൂജയോടെ സെന്‍ട്രല്‍ വിസ്ത അവന്യുവില്‍ നിര്‍മാണ പ്രവത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കേന്ദ്ര ആഭ്യന്തര സമഹമന്ത്രി ഹര്‍ദീപ് എസ് പുരിയും മറ്റ് ഉദ്യോഗസ്ഥരും നിര്‍മാണോദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.

സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് 608 കോടി രൂപയാണ് 2020 നവംബര്‍ 1ന് സര്‍ക്കാര്‍ അനുവദിച്ചത്. 2022ലാണ് നിര്‍മാണപ്രവര്‍ത്തികള്‍ അവസാനിക്കുക.

പാര്‍ലമെന്റ് ഹൗസ്, പ്രധാനമന്ത്രിയുടെയും ഉപപ്രധാനമന്ത്രിയുടെയും റെസിഡന്‍സുകള്‍ ബന്ധപ്പെട്ട ഓഫിസുകള്‍ എന്നിവയാണ് സെന്‍ട്രല്‍ വിസ്ത പ്രൊജക്റ്റില്‍ ഉള്‍പ്പെടുക.

Next Story

RELATED STORIES

Share it