Latest News

പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്തു; നൈജീരിയ ട്വിറ്റര്‍ നിരോധിച്ചു

പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്തു; നൈജീരിയ ട്വിറ്റര്‍ നിരോധിച്ചു
X

അബുജ: നൈജീരിയന്‍ പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് രാജ്യത്ത് ട്വിറ്റര്‍ തന്നെ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി രണ്ടുദിവസം മുന്‍പ് ചെയ്ത ട്വീറ്റ് ആണ് 'അധിക്ഷേപകരമായ ഉള്ളടക്കം' കാരണം ട്വിറ്റര്‍ നീക്കം ചെയ്തത്.

1967-70 ലെ ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. ഇത് നീക്കം ചെയ്തതിന്റെ അടുത്ത ദിവസം രാജ്യത്ത് ട്വിറ്റര്‍ നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നിലനില്‍പിനെ അപകടത്തിലാക്കാന്‍ ട്വിറ്ററിനു സ്വാധീനമുണ്ടെന്നാണ് കാരണമായി നൈജീരിയന്‍ ഭരണകൂടം അറിയിച്ചത്.

Next Story

RELATED STORIES

Share it