Latest News

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: മുര്‍മുവിന്റെ ഭൂരിപക്ഷം വീണ്ടും വര്‍ധിച്ചു

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: മുര്‍മുവിന്റെ ഭൂരിപക്ഷം വീണ്ടും വര്‍ധിച്ചു
X

ന്യൂഡല്‍ഹി: രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാവുമ്പോള്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ ഭൂരിപക്ഷം വീണ്ടും വര്‍ധിച്ചു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയേക്കാള്‍ 812 വോട്ടുകള്‍ക്ക് മുന്നിലാണ് മുര്‍മു.

ആദ്യ റൗണ്ടിലും മുര്‍മു ബഹുദൂരം മുന്നിലായിരുന്നു. രാവിലെ 11നാണ് വോട്ടെണ്ണല്‍ നടപടി തുടങ്ങിയത്. ഒന്നരയോടെ വോട്ട് എണ്ണിത്തുടങ്ങി.

രണ്ടാം റൗണ്ടില്‍ അക്ഷരമാലാക്രമത്തില്‍ ആദ്യത്തെ 10 സംസ്ഥാനങ്ങളിലായി 1,138 വോട്ടുകളാണ് ആകെയുണ്ടായിരുന്നത്. അതില്‍ മുര്‍മുവിന് 809 വോട്ടും യശ്വന്ത് സിന്‍ഹക്ക് 329 വോട്ടും ലഭിച്ചു. ആകെ വോട്ടുകളുടെ മൂല്യം 1,49,575 ആയിരുന്നു. മുര്‍മു 1,05,299 വോട്ട് മൂല്യം നേടി. യശ്വന്ത് സിന്‍ഹക്ക് 44,276 വോട്ട് മൂല്യം ലഭിച്ചു.

ഒന്നാംവട്ടത്തെയും രണ്ടാം വട്ടത്തെയും വോട്ടെണ്ണലിന്റെ കണക്കുകള്‍ ഒരുമിച്ചെടുക്കുകയാണെങ്കില്‍ ആകെ 1,886 വോട്ടുകളാണ് ഉണ്ടായിരുന്നത്. അതില്‍ മുര്‍മു 1349 വോട്ട് നേടി. യശ്വന്ത് സിന്‍ഹ 537 വോട്ട് നേടി. മുര്‍മുവിന്റെ വോട്ട് മൂല്യം 4,83,299, സിന്‍ഹയുടെ വോട്ട് മൂലം 1,89,876.

ഒന്നാം റൗണ്ടില്‍ മാത്രം മുര്‍മു 540ഉം സിന്‍ഹ 208ഉം വോട്ട് നേടി.

പാര്‍ലമെന്റിലെയും നിയമസഭകളിലെയും അംഗങ്ങള്‍ എല്ലാം ചേര്‍ന്ന് 5.2 ലക്ഷം വോട്ട് മൂല്യമാണ് ആകെയുള്ളത്. എംഎല്‍എമാരുടെ വോട്ടുകള്‍ക്കൂടി എണ്ണിത്തീരുമ്പോള്‍ ഏകദേശം രാത്രി 8 മണിയാവും. ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുളള പ്രക്രിയയും അതോടെ അവസാനിക്കും. ഇതുവരെയുള്ള പ്രവണതയനുസരിച്ച് മുര്‍മു പ്രസിഡന്റാവുമെന്ന കാര്യം ഉറപ്പാണ്.

Next Story

RELATED STORIES

Share it