Latest News

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം ശബരിമല ദര്‍ശനം നടത്തും

22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തില്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം ശബരിമല ദര്‍ശനം നടത്തും
X

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും. ഈ മാസം 24 വരെ രാഷ്ട്രപതി കേരളത്തില്‍ തുടരും. സര്‍ക്കാരിനെ ഔദ്യോഗികമായി രാഷ്ട്രപതി ഭവന്‍ ഇക്കാര്യം അറിയിച്ചു. 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയിലെത്തുന്ന രാഷ്ട്രപതി നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകീട്ടോടെ ശബരിമലയില്‍ ദര്‍ശനം നടത്തും. 24ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തെത്തും.

കുറച്ചു മണിക്കൂറുകള്‍ സന്നിധാനത്ത് തുടരുന്നതിന് ശേഷമായിരിക്കും രാഷ്ട്രപതി മടങ്ങുക. ഒക്ടോബര്‍ 17 നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്.

ആഗോള അയ്യപ്പ സംഗമ വേദിയില്‍ രാഷ്ട്രപതി ദര്‍ശനം നടത്താന്‍ എത്തുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. മേയ് 19ന് ദ്രൗപതി മുര്‍മു ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

Next Story

RELATED STORIES

Share it