മുംബൈ ആഢംബരക്കപ്പല്‍ പരിശോധനയില്‍ ബിജെപി നേതാക്കളുടെ സാന്നിധ്യം; തെളിവുകള്‍ പുറത്തുവിട്ട് എന്‍സിപി വക്താവ്

മുംബൈ: മുംബൈയിലെ ആഢംബരക്കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന് ആരോപിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ ബിജെപി നേതാക്കളുടെയും അനുയായികളുടെയും സാന്നിധ്യം. ബോളിവുഡ് നടന്‍ രാഷൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്ത സമയത്തും ചോദ്യം ചെയ്ത സമയത്തും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. അത് തെളിയിക്കുന്ന വീഡിയോയും ഫോട്ടോയും എന്‍സിപി വക്താവ് നവാബ് മാലിക് പുറത്തുവിട്ടിട്ടുണ്ട്.
മാലിക് പറയുന്നതനുസരിച്ച് കെ പി ഗോസവിയെന്നയാളാണ് ആര്യന്‍ ഖാനെ വാര്‍ത്താ സമ്മേളനത്തിനു വേണ്ടി ഒക്ടോബര്‍ ആറാം തിയ്യതി എന്‍സിബി ഓഫിസിലേക്ക് കൊണ്ടുവരുന്നത്. അയാള്‍ അതിനുശേഷം ആര്യന്‍ ഖാനെ ഉള്‍പ്പെടുത്തി സെല്‍ഫിയുമെടുത്തു. സെല്‍ഫി പുറത്തുവന്നശേഷം അത് വിവാദമായപ്പോള്‍ ഇയാളുമായി തങ്ങള്‍ക്കു ബന്ധമില്ലെന്ന് എന്‍സിബി വിശദീകരിച്ചു. അത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
മാലിക്ക്, ഗോസവിയുടെ എഫ്ബി പേജിന്റെ സക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രൈവറ്റ് ഡിറ്റക്ടീവ് എന്നാണ് ഗോസവി അവകാശപ്പെടുന്നത്.
മറ്റൊരു വീഡിയോയില്‍ അര്‍ബാസ് മര്‍ച്ചന്റിനോടൊപ്പം ഒരാള്‍ നടന്നു നീങ്ങുന്നുണ്ട്. മാലിക് പറഞ്ഞതനുസരിച്ച് മനീഷ് ഭാനുശാലിയാണ് അത്. ബിജെപി വിങ്ങിന്റെ വൈസ് പ്രസിഡന്റാണ്. പ്രധാനമന്ത്രിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയുമുണ്ട് അയാളുടെ എഫ്ബി പ്രൊഫൈലില്‍. കൂടാതെ അമിത് ഷാ, ദേവേന്ദ്ര ഫട്‌നാവിസ് തുടങ്ങിയവരുമായുള്ള ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇയാള്‍ നര്‍കോട്ടിക്‌സ് ബ്യൂറോയില്‍ നിന്നുള്ള ഉദ്യോസ്ഥനാണോ എന്ന് ആരാഞ്ഞ് റാണ അയൂബ് ഇതേ പ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്. ഇത്തരമൊരു സ്ഥലത്തേക്ക് ആരാണ് ഇയാള്‍ക്ക് പ്രവേശനാനുമതി നല്‍കിയതെന്നും റാണ അയൂബ് ചോദിക്കുന്നു.
''ക്രൂയിസില്‍ നിന്ന് ലഹരി മരുന്ന് പിടികൂടിയിട്ടില്ല. എല്ലാ ചിത്രങ്ങളും എന്‍സിബി ഓഫിസില്‍ നിന്നാണ്. ബോളിവുഡ് താരങ്ങള്‍ക്കെതിരേ വിദ്വേഷ പ്രചാരണം കുറേനാളായി നടക്കുന്നുണ്ട്''- കപ്പല്‍ പരിശോധന വ്യാജമായി സൃഷ്ടിച്ചതാണെന്ന് നവാബ് ട്വീറ്റില്‍ അവകാശപ്പെടുന്നു.
മനിഷ് ഭാനുശാലി ഒരു ബിജെപി നേതാവാണെന്ന് വ്യക്തമാക്കി മറ്റു പലരും രംഗത്തുവന്നിട്ടുണ്ട്.
ആരോപണം അടിസ്ഥാനരഹിതമാണെന്ന് നര്‍കോട്ടിക്‌സ് ബ്യൂറോ അവകാശപ്പെട്ടു.
RELATED STORIES
യുക്രെയിനില് നിന്ന് മടങ്ങിയ വിദ്യാഥികള്ക്ക് ഇന്ത്യയില് പഠനം...
17 May 2022 3:29 AM GMTഗ്യാന്വാപി ക്ഷേത്രമാണെന്നതിന്റെ തെളിവാണ് മസ്ജിദില് കണ്ടെത്തിയ...
17 May 2022 3:10 AM GMT'താജ്മഹലില് ഹിന്ദുദൈവങ്ങളുടെ വിഗ്രഹങ്ങളില്ല'; ആരോപണം തള്ളി...
17 May 2022 2:37 AM GMTവാച്ചര് രാജനായി വനത്തിനുള്ളില് നടത്തുന്ന തിരച്ചില് ഇന്ന്...
17 May 2022 1:59 AM GMTകേരളത്തില് ഇന്നും തീവ്രമഴ മുന്നറിയിപ്പ്; നാല് ജില്ലകളില് ഓറഞ്ച്...
17 May 2022 1:13 AM GMTജിദ്ദയില് മാസ് റിലീഫ് സെല് സെവന്സ് ഫുട്ബോള് ടൂര്ണമെന്റ്...
17 May 2022 1:04 AM GMT