Latest News

സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിനേഷൻ ഞായറാഴ്ച മുതൽ

ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്.

സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിനേഷൻ ഞായറാഴ്ച മുതൽ
X

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് (Precaution Dose) കോവിഡ് വാക്‌സിനേഷൻ ജനുവരി 10 മുതൽ ആരംഭിക്കുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. രണ്ട് ഡോസ് വാക്സിനേഷനും പൂർത്തിയായി 9 മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് വാക്സിൻ ലഭിക്കുക.

ഇതിനുള്ള ബുക്കിങ് ഞായറാഴ്ച മുതൽ ആരംഭിക്കും. നേരിട്ടും ഓൺലൈൻ ബുക്കിംഗ് വഴിയും കരുതൽ ഡോസ് വാക്‌സിനേടുക്കാം. ഒമിക്രോൺ വ്യാപന സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വിഭാഗക്കാർ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതൽ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

അതേസമയം, സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,22,701 കുട്ടികൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചെന്നും മന്ത്രി അറിയിച്ചു. ഇതോടെ ഈ പ്രായത്തിലുള്ള നാലിലൊന്നിലധികം (29 ശതമാനം) കുട്ടികൾക്ക് വാക്‌സിൻ നൽകാനായി.


Next Story

RELATED STORIES

Share it