Latest News

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌ക്കാര ജേതാവ് അഷ്‌റഫ് താമരശ്ശേരിയെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആദരിച്ചു

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌ക്കാര ജേതാവ് അഷ്‌റഫ് താമരശ്ശേരിയെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആദരിച്ചു
X

റിയാദ്: പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌ക്കാര ജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്‌റഫ് താമരശ്ശേരിയെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്‌റ്റേറ്റ് കമ്മിറ്റി ആദരിച്ചു. ജീവകാരുണ്യ കാലാ സംസാംസ്‌കാരിക സംഘടനയായ പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ അഞ്ചാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് നടത്തുന്ന പ്രവാസോത്സവം 2021 ന് മുഖ്യാതിഥി ആയാണ് അദ്ദേഹം റിയാദില്‍ എത്തിയത്. മതവും, രാഷ്ട്രീയവും നോക്കാതെ മാനുഷിക മൂല്യങ്ങള്‍ക്ക് സാമൂഹിക പ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കണമെന്ന് സോഷ്യല്‍ ഫോറം സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

'മൃതദേഹങ്ങളുടെ കൂട്ടുകാരന്‍' എന്നറിയപ്പെടുന്ന അഷറഫ് താമരശ്ശേരി സ്വപ്നങ്ങളെ മരുഭൂമിയില്‍ ബാക്കിയാക്കി യാത്ര പറഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും സംസ്‌കരിക്കാനും 20 വര്‍ഷത്തിലേറെയായി സാമൂഹിക സേവന മേഖലകളില്‍ നിറ സാന്നിദ്ധ്യമാണ്. ഇത്രയും കാലത്തിനിടയില്‍ 35 വിവിധ രാജ്യക്കാരുടെ 7,000ത്തില്‍ അധികം മൃതദേഹങ്ങളാണ് അദ്ദേഹം അവരവരുടെ നാടുകളിലെത്തെിച്ചത്.

സുലൈമാനിയ മലാസ് റെസ്‌ന്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്, കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി മൊമന്റോ നല്‍കി ആദരിച്ചു. സോഷ്യല്‍ ഫോറം കര്‍ണ്ണാടക സ്‌റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ മജീദ്, നോര്‍ത്തേണ്‍ സ്‌റ്റേറ്റ് പ്രസിഡന്റ് ഇഹ്‌സാനുല്‍ ഹഖ്, തമിഴ്‌നാട് വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍ രാജ് മുഹമ്മദ് എന്നിവര്‍ പൊന്നാട അണിയിച്ചു.

സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ ലത്തീഫ് എന്‍. എന്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു. കേരള സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് തന്‍സീര്‍ പത്തനാപുരം അദ്ധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് സെക്രട്ടറി ഉസ്മാന്‍ ചെറുതുരുത്തി, സ്‌റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഹാരീസ് വാവാട്, അന്‍വര്‍ പി. എസ്, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് അന്‍സാര്‍ ആലപ്പുഴ, ഫ്രറ്റേണിറ്റി ഫോറം വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍ മുനീബ് പാഴൂര്‍, സാമൂഹിക പ്രവര്‍ത്തകരായ അസ്ലം പാലത്ത്, റാഫി പാങ്ങോട്, സലാം ടി.വി. എസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it