Latest News

നൂറ് ശതമാനം പേര്‍ക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി രാജസ്ഥാനിലെ പ്രതാപ്ഘര്‍ ജില്ല

നൂറ് ശതമാനം പേര്‍ക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി രാജസ്ഥാനിലെ പ്രതാപ്ഘര്‍ ജില്ല
X

ജയ്പൂര്‍: രാജസ്ഥാനിലെ പ്രതാപ്ഘര്‍ ജില്ലയ്ക്ക് മികച്ച നേട്ടം. അര്‍ഹരായ നൂറ് ശതമാനം പേര്‍ക്കും ജില്ലയില്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. ഈ നേട്ടം കൈവരിക്കുന്ന രാജസ്ഥാനിലെ ആദ്യ ജില്ലയാണ് പ്രതാപ്ഘര്‍.

എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ പരിശ്രമിച്ച ആരോഗ്യപ്രവര്‍ത്തകരെയും ജനങ്ങളെയും ആരോഗ്യമന്ത്രി ഡോ. രഘുശര്‍മ അഭിനന്ദിച്ചു.

18 വയസ്സുനു മുകളില്‍ ജില്ലയില്‍ 6,52,061 പേരാണ് വാക്‌സിന്‍ എടുക്കാനുണ്ടായിരുന്നത്. 6,55,869 പേര്‍ക്ക് ശനിയാഴ്ചയോടെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. ഒന്നു രണ്ടും ഡോസ് നേടിയവരുടെ ആകെ എണ്ണം 9,71,841 ആയി.

കഴിഞ്ഞ ഒന്നര മാസത്തിനുള്ളിലാണ് കൂടുതല്‍ പേരും വാക്‌സിന്‍ സ്വീകരിച്ചത്. ആ സമയത്തിനുള്ളില്‍ 1.50 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അക്ഷീണപ്രവര്‍ത്തനമാണ് ഇതിനു പിന്നിലെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ജനുവരി 16ാം തിയ്യതിയാണ് രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ മാത്രമേ വാക്‌സിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. പിന്നീട് ഫെബ്രുവരി 2ഓടെ മുന്‍നിര പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി. പ്രതിരോധ സേന, പോലിസ് തുടങ്ങിയവരായിരുന്നു അടുത്ത പടി.

മാര്‍ച്ച് ഒന്നു മുതല്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി. 45 വയസ്സിനുമുകളിലും ഗുരുതര രോഗങ്ങളുള്ളവര്‍ക്കുമായി ഏപ്രില്‍ ഒന്നു മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങി. മെയ് ഒന്നുമുതല്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചു.

#Pratapgarh, #Rajasthan, #covid vaccine, #100% of the population

Next Story

RELATED STORIES

Share it