Latest News

പി പി ദിവ്യക്കെതിരേ വിജിലന്‍സ് എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി

പി പി ദിവ്യക്കെതിരേ വിജിലന്‍സ് എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി
X

കൊച്ചി: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരേ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. വിശദമായി വാദംകേള്‍ക്കുന്നതിന് ഹര്‍ജി ഈ മാസം 26ന് വീണ്ടും പരിഗണിക്കും.

ദിവ്യക്കെതിരായ ബിനാമി ഇടപാടിലും അഴിമതിയിലും അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് നല്‍കിയ പരാതി അട്ടിമറിക്കപ്പെട്ടതായി ആരോപിച്ചാണ് ഷമ്മാസ് ഹൈക്കോടതിയെ സമീപിച്ചത്. ഉന്നത രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പല പ്രമുഖരെയും സംരക്ഷിക്കാന്‍ അന്വേഷണം അട്ടിമറിക്കുകയാണെന്നും ഫലപ്രദമായ അന്വേഷണം നടത്താന്‍ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.

പി പി ദിവ്യ ബിനാമി കമ്പനി രൂപവത്കരിച്ചതും വഴിവിട്ട് കോടികളുടെ കരാര്‍ നല്‍കിയതിന്റെയും ദിവ്യയുടെ ഭര്‍ത്താവിന്റെ പേരില്‍ ഉള്‍പ്പെടെ ബിനാമി ഭൂമികള്‍ വാങ്ങിക്കൂട്ടിയതിന്റെയും രേഖകളും തെളിവുകളും സഹിതം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി ആറുമാസം പിന്നിട്ടിട്ടും പരാതിയില്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. പരാതിയുടെ വിവരങ്ങള്‍ ആരാഞ്ഞ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിന്‍ പോലും മറുപടി നല്‍കാന്‍ നിര്‍വാഹമില്ലെന്ന മറുപടിയാണ് മുഹമ്മദ് ഷമ്മാസിന് ലഭിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it