- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്‍ചൂടിനെ തുടര്‍ന്ന് വൈദ്യുതി ഉപഭോഗം ചരിത്രത്തിലെ ഉയര്‍ന്ന നിലയിലെത്തി. പ്രതിദിന ആവശ്യകത ആദ്യമായി 6,000 മെഗാവാട്ട് കടന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം ചേരും. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താതെ പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യാമെന്നതാണ് പ്രധാന ചര്‍ച്ചാവിഷയം.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വൈദ്യുതി ആവശ്യകത 6,012 മെഗാവാട്ടായി ഉയര്‍ന്നു. ഇതോടെ 6,000 മെഗാവാട്ട് കടക്കുന്ന ആദ്യ സംഭവമായി ഇത് മാറി. ഈ മാസം 13നു രേഖപ്പെടുത്തിയ 5,933 മെഗാവാട്ടായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഇന്നലത്തെ ആകെ വൈദ്യുതി ഉപഭോഗം 112.52 ദശലക്ഷം യൂണിറ്റായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രതിദിനം ഏകദേശം എട്ടു ലക്ഷം യൂണിറ്റിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വേനല്‍ ശക്തമായതോടെ എസി, ഫാന്‍ എന്നിവയുടെ ഉപയോഗം കുത്തനെ ഉയര്‍ന്നതും, പാചകവാതക ലഭ്യത കുറവിനെ തുടര്‍ന്ന് ഇന്‍ഡക്ഷന്‍ കുക്കറുകളും ഇലക്ട്രിക് അടുപ്പുകളും കൂടുതല്‍ ഉപയോഗത്തിലായത് ഉപഭോഗ വര്‍ധനയ്ക്ക് കാരണമായി.
ഇതിനിടെ, നിലവില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ശക്തമാക്കുന്നത്. എന്നാല്‍ ലോഡ് കൂടുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെ വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നു. വൈകുന്നേരം ആറു മുതല്‍ രാത്രി 11 വരെ അമിത വൈദ്യുതി ഉപഭോഗമുള്ള ഉപകരണങ്ങള്‍ പരമാവധി ഒഴിവാക്കി സഹകരിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















