യുവതിയെ തീകൊളുത്തികൊന്ന സംഭവം; ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെ പ്രതികളാക്കണമെന്ന് യുവതിയുടെ പിതാവ്
വൃന്ദയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് സബിന്‍ലാലിന്റെ സഹോദരന്‍ സിബിന്‍ ലാല്‍ പോലിസ് കസ്റ്റഡിയിലാണ്
തിരുവനന്തപുരം: പോത്തന്‍കോട് ഭര്‍തൃസഹോദരന്‍ യുവതിയെ തീകൊളുത്തികൊന്ന സംഭവത്തില്‍ ഭര്‍ത്താവിനെയും കുടുബാംഗങ്ങളെയും പ്രതികളാക്കണമെന്ന് യുവതിയുടെ പിതാവ്. തീപ്പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വൃന്ദ ഇന്നലെ രാത്രിയാണ് മരിച്ചത്. ഭര്‍തൃവീട്ടുകാരുടെ ഭീഷണി അറിയിച്ചിട്ടും പോലിസ് സംരക്ഷണം നല്‍കിയില്ലെന്നും വൃന്ദയുടെ പിതാവ് വിജയന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.
പട്ടാപ്പകല്‍ ഭര്‍ത്താവിന്റെ അനുജന്‍ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന വൃന്ദയുടെ അച്ഛന്‍ ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ശല്യത്തെ തുടര്‍ന്ന് വൃന്ദ മാറി താമസിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ പോലിസില്‍ പല തവണ പരാതി നല്‍കിയിരുന്നതാണെന്നും പിതാവ് പറഞ്ഞു.
വൃന്ദയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് സബിന്‍ലാലിന്റെ സഹോദരന്‍ സിബിന്‍ ലാല്‍ കസ്റ്റഡിയിലാണ്.
വൃന്ദയുടെ ഭര്‍ത്താവും അച്ഛനും അമ്മയും അറിഞ്ഞാണ് ആക്രമണമെന്നും അവരെയും പ്രതികളാക്കണമെന്ന് പാതാവ് വിജയന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അറസ്റ്റിലായ സിബിന്‍ ലാലിനെതിരെ കൊലക്കുറ്റത്തിന് പോലിസ് കേസെടുത്തു. സെപ്റ്റംബര്‍ 29നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
വൃന്ദ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ സിബിന്‍ പെട്രോള്‍ ഒഴിച്ച ശേഷം പന്തം എറിയുകയായിരുന്നു. അടുത്ത വീട്ടിലെ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നില്‍ വെച്ചായിരുന്നു ഈ ക്രൂരത. ഈ വീട്ടുകാരാണ് വെള്ളമൊഴിച്ചും നനഞ്ഞ വസ്ത്രം കൊണ്ടും വൃന്ദയുടെ ദേഹത്തേക്ക് പടര്‍ന്ന തീ കെടുത്തിയത്.
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT