'കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ അന്തകന്‍'; കണ്ണൂരിലെ പോസ്റ്ററിനെതിരേ യൂത്ത് കോണ്‍ഗ്രസ് നിയമനടപടിക്ക്

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരേ കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിനെതിരേ യൂത്ത് കോണ്‍ഗ്രസ് നിയമനടപടിക്കൊരുങ്ങുന്നു. കെ സുധാകരനെതിരേ കണ്ണൂരില്‍ രാഷ്ട്രീയ എതിരാളികള്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ സ്ഥാപിച്ച ഫ് ളക്‌സ് ബോര്‍ഡിനെതിരേ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസാണ് നിയമ നടപടി ആവശ്യപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സേവ് കോണ്‍ഗ്രസ് എന്ന തലക്കെട്ടോടെയുള്ള പോസ്റ്റര്‍ ഇന്ന് രാവിലെയാണ് പ്രത്യക്ഷപ്പെട്ടത്.
നെഹ്രുവിനെ തള്ളിപ്പറഞ്ഞ് ആര്‍എസ്എസിനെ ന്യായീകരിക്കുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ അന്തകന്‍ എന്നാണ് പോസ്റ്ററിലെ ആദ്യവാചകം. കോണ്‍ഗ്രസിനെ ആര്‍എസ്എസില്‍ ലയിപ്പിക്കുന്നതിനുള്ള നീക്കം പരാജയപ്പെടുത്തുക, ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്ന പാരമ്പര്യം കോണ്‍ഗ്രസിന് അപമാനകരം, ഗാന്ധി ഘാതകരെ സംരക്ഷിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസിന് ശാപം തുടങ്ങിയ രൂക്ഷമായ വാചകങ്ങളാണ് പോസ്റ്ററില്‍ പ്രധാനമായും എഴുതിയിരിക്കുന്നത്. സുധാകരനെക്കുറിച്ച് നമ്മുടെ നേതാവ് പി രാമകൃഷ്ണന്‍ മുന്നേ പറഞ്ഞത് എത്രയോ ശരിയാണെന്നും പോസ്റ്ററില്‍ പറയുന്നു. സുധാകരന്റേത് ബോംബ് രാഷ്ട്രീയമാണെന്നും പാര്‍ട്ടിയില്‍ സുധാകരന് സ്വീകാര്യതയില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പി രാമകൃഷ്ണന്‍ പറഞ്ഞത്.
തിരഞ്ഞെടുപ്പ് കാലത്ത് സുധാകരന്‍ അണികളോട് ബോംബുമായി രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്യാറുണ്ട്. കൂത്തുപറമ്പ് വെടിവയ്പ്പുണ്ടായ ദിവസം എം വി രാഘവനെ അവിടേക്ക് നിര്‍ബന്ധിപ്പിച്ച് കൊണ്ടുപോയത് സുധാകരനാണെന്നും ഡിസിസി പ്രസിഡന്റ് പദവി രാജിവച്ച് രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരന് പിന്തുണച്ച് രംഗത്തുവന്നതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ഡിസിസി ഓഫിസിന് മുന്നില്‍തന്നെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
RELATED STORIES
ഓണ്‍ലൈന്‍ റമ്മിയില്‍ മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ...
7 Feb 2023 12:11 PM GMTയൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
7 Feb 2023 8:04 AM GMTഅപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMT