Latest News

ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം

ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
X

കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐഎച്ച്ആര്‍ഡി) കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50% സീറ്റുകളില്‍ ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ വഴി പ്രവേശനത്തിനായി അര്‍ഹരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.


അഗളി (04924254699, ചേലക്കര (04884227181, 8547005064), കോഴിക്കോട് (04952765154, 8547005044), നാട്ടിക (04872395177, 8547005057), താമരശ്ശേരി(04952223243, 8547005025), വടക്കാഞ്ചേരി (04922255061, 8547005042), വാഴക്കാട് (04832728070, 8547005055), വട്ടംകുളം (04942689655, 8547006802), മുതുവല്ലൂര്‍ (0483 2963218, 8547005070), കൊടുങ്ങല്ലൂര്‍ (04802816270, 8547005078) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.


അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 29, 10 മണി മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കുക.




Next Story

RELATED STORIES

Share it