Latest News

പോർഷെ ഇടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവം: 17കാരന്റെ രക്തസാംപിൾ മാറ്റാനായി ഇടനിലക്കാരായ രണ്ട് പേർ പിടിയിൽ

പോർഷെ ഇടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവം: 17കാരന്റെ രക്തസാംപിൾ മാറ്റാനായി ഇടനിലക്കാരായ രണ്ട്  പേർ പിടിയിൽ
X

പൂനെ: പൂനെയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാര്‍ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കാനായി ഇടനിലക്കാരായ രണ്ട് പേര്‍ അറസ്റ്റിലായി. 17കാരന്റെ രക്ത സാംപിള്‍ പരിശോധനയ്ക്ക് മുന്‍പ് ഡോക്ടര്‍മാരുമായി ഇടനിലക്കാരായി പ്രവര്‍ത്തിച്ച രണ്ട് പേരെയാണ് പൂനെ പോലിസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. 17കാരന്റെ പിതാവുമായി പൂനെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ ബന്ധപ്പെടുത്തിയത് ഇടനിലക്കാരായിരുന്നു. യേര്‍വാഡ സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്.

മുംബൈയില്‍ നിന്നാണ് അന്വേഷണ സംഘം ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജൂണ്‍ 10 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പതിനേഴുകാരനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്ന ആശുപത്രിയിലെ ഡോക്ടര്‍മാരും പതിനേഴുകാരന്റെ പിതാവുമായി ഡീല്‍ ഉറപ്പിച്ചത് ഇടനിലക്കാരായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. തെളിവുകള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ 17കാരന്റെ പിതാവും മുത്തച്ഛനും മാതാവും അറസ്റ്റിലായിരുന്നു. രക്ത സാംപിള്‍ മാതാവിന്‍െ്‌റ രക്തവുമായി മാറ്റി പരിശോധിച്ച് റിസല്‍ട്ട് നല്‍കിയ ഡോക്ടര്‍മാരും ഇതിനോടകം അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

മെയ് 19 പുലര്‍ച്ചെയാണ് 17കാരന്‍ ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ച് ബൈക്ക് യാത്രികരായ മധ്യപ്രദേശ് സ്വദേശികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടത്. അറസ്റ്റിലായ ഡോക്ടര്‍മാരുടെ വീട്ടില്‍ നിന്ന് പോലിസ് മൂന്ന് ലക്ഷം രൂപ കണ്ടെത്തിയിരുന്നു. കുറ്റകരമായ നരഹത്യയ്ക്കാണ് പോലിസ് 17കാരനെതിരെ കേസ് എടുത്തിരിക്കുന്നത്. കേസിന്റെ ആരംഭത്തില്‍ പോലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് വിമര്‍ശനം രൂക്ഷമായതിന് പിന്നാലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.

Next Story

RELATED STORIES

Share it