Latest News

പോപുലര്‍ ഫ്രണ്ട് പാലക്കാട് യൂനിറ്റി മീറ്റ്: സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും

പോപുലര്‍ ഫ്രണ്ട് പാലക്കാട് യൂനിറ്റി മീറ്റ്: സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും
X

പാലക്കാട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് പാലക്കാട് വല്ലപ്പുഴയില്‍ നടക്കുന്ന യൂനിറ്റി മീറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. 'സേവ് ദി റിപബ്ലിക്' എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ 19 കേന്ദ്രങ്ങളിലാണ് യൂനിറ്റി മീറ്റ് നടത്തുന്നത്. അന്നേദിവസം രാവിലെ യൂനിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. വൈകീട്ട് 4.30ന് യൂനിഫോമിട്ട കേഡറ്റുകള്‍ അണിനിരക്കുന്ന യൂനിറ്റി മീറ്റും പൊതുസമ്മേളനവും നടക്കും.

സംഘടനയുടെ കേഡറ്റുകളില്‍ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ സല്യൂട്ട് സ്വീകരിക്കുന്നതോടെ പൊതു സമ്മേളനം ആരംഭിക്കും. പോപുലര്‍ ഫ്രണ്ട് പാലക്കാട് സൗത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി കെ പി അധ്യക്ഷനായിരിക്കും. ജില്ലാ സെക്രട്ടറിമാരായ സിദ്ദിഖ് തോട്ടിന്‍കര, അബ്ദുല്‍ കബീര്‍ എം സി, നൗഷാദ് സി വി ( പോപുലര്‍ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗം) ഷഹീര്‍ ബാബു ചാലിപ്രം (എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്) ലത്തീഫ് ദാരിമി (ഇമാംസ് കൗണ്‍സില്‍) റംസീന സിദ്ദിഖ് (എന്‍ ഡബ്ല്യൂ എഫ്) ഉനൈസ് ഷൊര്‍ണുര്‍ (കാംപസ് ഫ്രണ്ട്) എന്നിവര്‍ പങ്കെടുക്കും.

കൊവിഡ് വ്യാപന ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലാത്തതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാവും പരിപാടികള്‍ നടക്കുക. ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക് ഇന്ത്യയെ കൊണ്ട് പോകാന്‍ ശ്രമിക്കുന്നവരുടെ കയ്യില്‍ നിന്ന് രാജ്യത്തെയും രാജ്യത്തിന്റെ പരമാധികാരത്തെയും സംരക്ഷിക്കാന്‍ പോപുലര്‍ ഫ്രണ്ട് നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ ഉണ്ടാകണമെന്ന് ജില്ലാ സെക്രട്ടറി സിദ്ദിഖ് തോട്ടിന്‍കര വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it