Latest News

പോപുലര്‍ ഫ്രണ്ട് കുന്ദമംഗലം ഏരിയ സമ്മേളനം 'നാട്ടൊരുമ' സമാപിച്ചു

പോപുലര്‍ ഫ്രണ്ട് കുന്ദമംഗലം ഏരിയ സമ്മേളനം നാട്ടൊരുമ സമാപിച്ചു
X

കാരന്തൂര്‍: അജ്‌വ ഓഡിറ്റോറിയത്തില്‍ നടന്ന പോപുലര്‍ ഫ്രണ്ട് കുന്ദമംഗലം ഏരിയ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'നാട്ടൊരുമ'പൊതുജന ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം പ്രഫ. പി കോയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ത്ത് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാന്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘപരിവാര്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ജനകീയ പ്രതിരോധം ഉയര്‍ന്നു വരേണ്ടതുണ്ടന്നും അത്തരം ശ്രമങ്ങളാണ് നാട്ടൊരുമയിലൂടെ ഉയര്‍ന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന്റെ ആദ്യ സെഷനില്‍ നാസര്‍ കോരങ്ങാട് ഉല്‍ബോധന പ്രസംഗം നടത്തി. ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നാസര്‍ വയനാട് സേവ് ദി റിപബ്ലിക് സന്ദേശം നല്‍കി. പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി കബീര്‍ ചാത്തമംഗലം, എസ്ഡിപിഐ കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കെ പി, പ്രത്യാശ കോര്‍ഡിനേറ്റര്‍ സുഹറ കെ കെ, കുന്ദമംഗലം പ്രസ് ക്ലബ്ബിന് വേണ്ടി മുഹമ്മദ് ഷാജിയും സമാപന സമ്മേളനത്തിന് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

കലാ കായിക സേവന മേഖലകളില്‍ പ്രശസ്തരായ വ്യക്തികളെ നാട്ടൊരുമയുടെ ഭാഗമായി ആദരിച്ചു. പ്രശസ്ത വോളിബാള്‍ കോച്ചും പാറ്റേണ്‍ ക്ലബ് സ്ഥാപകാംഗവുമായ യൂസുഫ് പാറ്റേണ്‍, പ്രശസ്ത ഫുട്‌ബോള്‍ താരവും കോച്ചുമായ നിയാസ് റഹ്മാന്‍, നവാസ് റഹ്മാന്‍, ദേശീയ മാസ്‌റ്റേഴ്‌സ് അതിലെറ്റിക്‌സ് മീറ്റില്‍ സ്വര്‍ണവും വെള്ളിയുമുള്‍പ്പടെ അഞ്ചു മെഡലുകള്‍ നേടിയ നാസര്‍ പന്തീര്‍ പാടം, യുവ ഗായിക ഹിബ ഫാത്തിമ, സേവന രംഗത്തെ നിറ സാന്നിധ്യം മുഹമ്മദ് പടാളിയില്‍, സലീം സഹായി തുടങ്ങിയവര്‍ നാട്ടൊരുമയുടെ ഭാഗമായി ആദരം ഏറ്റുവാങ്ങി.

'നാട്ടൊരുമ'യുടെ ഭാഗമായി നടന്ന വിവിധ കല കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. നാട്ടൊരുമ സ്വാഗത സംഘം ചെയര്‍മാന്‍ റസാഖ് ചേറ്റൂല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഏരിയ സെക്രട്ടറി ഫിറോസ് എം സി സ്വാഗതവും സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ അഹ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it