Latest News

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: പുത്തനത്താണിയില്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്യും

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: പുത്തനത്താണിയില്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്യും
X

പുത്തനത്താണി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് പുത്തനത്താണിയില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം' എന്ന പ്രമേയത്തില്‍ നടക്കുന്ന ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുത്തനത്താണിയില്‍ പരിപാടി സംഘടിപ്പിക്കുന്നത്. പുത്തനത്താണി തിരുനാവായ റോഡിലെ സുപ്രിയ ഹോസ്പിറ്റല്‍ പരിസരത്ത് നിന്ന് വൈകീട്ട് 4.30ന് ആരംഭിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും ബസ് സ്റ്റാന്റ് പരിസരത്തുള്ള ശഹീദ് ആലി മുസ്‌ല്യാര്‍ നഗറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം ഉല്‍ഘാടനം ചെയ്യും. അഡ്വ. എം എം റഫീഖ് കുറ്റിക്കാട്ടൂര്‍ വിഷയാവതരണം നടത്തും.


പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് വി കെ അബ്ദുല്‍ അഹദ് അധ്യക്ഷത വഹിക്കുും. മലബാര്‍ സമര അനുസ്മരണ സമിതി വൈസ് ചെയര്‍മാന്‍ പി സുന്ദര്‍ രാജ്, എസ് ഡിപി ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ്, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന സമിതിയംഗം കെ പി. ഒ റഹ്മത്തുല്ല, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് അലവിക്കുട്ടി ഹാജി, ആതവനാട് ഗ്രാമപ്പഞ്ചായത്തംഗം എം കെ സക്കരിയ്യ, ഇമാംസ് കൗണ്‍സില്‍ നേതാവ് സഈദ് മൗലവി, പിഡിപി നേതാവ് ബീരാന്‍ ഹാജി, എന്‍ഡബ്ല്യുഎഫ് നേതാവ് സമീറാ നാസര്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ശുഹൈബ് ഒഴൂര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി പി കെ അബ്ദുല്‍ ജലീല്‍, പുത്തനത്താണി ഡിവിഷന്‍ പ്രസിഡന്റ് സി വി നൗഷാദ്, ജില്ലാ കമ്മിറ്റിയംഗം ടി മുഹമ്മദ് ഷഫീഖ് പങ്കെടുത്തു.

Popular front day unit march: OMA Salam inagurate in Tirur


Next Story

RELATED STORIES

Share it