Latest News

ജാമിഅ മില്ലിയ കാംപസിലെ പോലിസ് ക്രൂരതയെ അപലപിച്ച് പോപുലര്‍ഫ്രണ്ട്

സര്‍വകലാശാല അധികൃതരുടെ അനുമതിയില്ലാതെ പോലിസ് കാംപസില്‍ പ്രവേശിക്കുകയും അകാരണമായി അതിക്രമങ്ങള്‍ നടത്തുകയും ചെയ്തു.പോലിസ് അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ജെഎംഐ കാംപസ് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആവശ്യപ്പെട്ടു.

ജാമിഅ മില്ലിയ കാംപസിലെ പോലിസ് ക്രൂരതയെ  അപലപിച്ച് പോപുലര്‍ഫ്രണ്ട്
X

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ വിവേചനരഹിതമായ വെടിവയ്പ് ഉള്‍പ്പെടെ ഡല്‍ഹി ജാമിയ മില്ലിയ ഇസ്‌ലാമിയ കാംപസില്‍ പോലിസ് നടത്തിയഅതിക്രമത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നോര്‍ത്ത് സോണ്‍ സെക്രട്ടറി അനീസ് അന്‍സാരിയും ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് പര്‍വേസ് അഹമ്മദും ശക്തമായി അപലപിച്ചു.

മുമ്പെങ്ങുമില്ലാത്ത വിധം ദാര്‍ഷ്ട്യം കാണിച്ച് പോലിസ് രാത്രിയില്‍ കാംപസിനകത്തേക്ക് അതിക്രമിച്ച് കയറുകയും പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ലൈബ്രറി, പള്ളി, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലിട്ട് ആക്രമിക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്കു നേരെ പോലിസ് മനപ്പൂര്‍വ്വം വെടിവയ്ക്കുകയായിരുന്നുവെന്നാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍വകലാശാല അധികൃതരുടെ അനുമതിയില്ലാതെ പോലിസ് കാംപസില്‍ പ്രവേശിക്കുകയും അകാരണമായി അതിക്രമങ്ങള്‍ നടത്തുകയും ചെയ്തു.പോലിസ് അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ജെഎംഐ കാംപസ് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it