Latest News

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; അന്വേഷണം സിബിഐക്ക് കൈമാറി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; അന്വേഷണം സിബിഐക്ക് കൈമാറി
X

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് കേസ് സിബിഐക്ക് കൈമാറി. കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിറങ്ങി. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് ഇത് സംബന്ധിച്ച ഗസറ്റഡ് വിജ്ഞാപനം പുറത്തിറക്കിയത്.


പ്രതികള്‍ക്ക് വിദേശ ബന്ധമുണ്ടെന്നും പണം വിദേശത്തേക്ക് കടത്തിയെന്നും നിക്ഷേപകര്‍ ആരോപിച്ചിരുന്നു. ഉടമകള്‍ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച രണ്ടായിരം കോടിയോളം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും ഇത് തിരിച്ചു പിടിക്കുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണെന്നായിരുന്നു നിക്ഷേപകരുടെ വാദം. കേസ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതിന് പിന്നാലെ ഹൈക്കോടതിയെ അറയിച്ചിരുന്നു.







Next Story

RELATED STORIES

Share it