പൂപ്പാറ കൂട്ടബലാല്‍സംഗം: തമിഴ്നാട്ടിലേക്ക് കടന്ന രണ്ടുപ്രതികള്‍ കൂടി പിടിയില്‍

ശാന്തന്‍പാറ:പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഒളിവില്‍ പോയ രണ്ട് പ്രതികളെ കൂടി പോലിസ് പിടികൂടി. പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരെ തമിഴ്നാട്ടില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി. പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ റിമാന്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ടാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ പതിനഞ്ചുകാരിയെ ഏലത്തോട്ടത്തില്‍ വച്ച് ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ അല്‍പ്പം ദൂരെയുള്ള സ്വകാര്യ ഏലത്തോട്ടത്തിലാണ് ജോലി ചെയ്യുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ക്കൊപ്പം പെണ്‍കുട്ടി ഇവിടേക്ക് എത്തിയത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരുവരും സംസാരിച്ചിരിക്കവെ പ്രതികള്‍ സംഭവസ്ഥലത്തെത്തുകയും പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കുകയുമായിരുന്നു.നാലുപേര്‍ തന്നെ ബലാല്‍സംഗം ചെയ്തെന്നും രണ്ടുപേര്‍ അതിന് സഹായം നല്‍കുകയും സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
ദൃക്സാക്ഷികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച നാലുപേരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ശിവയും സുഗന്ധും ഇതിനിടെ തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞിരുന്നു. സംശയത്തിന്റെ പേരില്‍ പെണ്‍കുട്ടികളുടെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് പോലിസ് സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. ശിവയെ തേനിയില്‍നിന്നും സുഗന്ധിനെ തിരുനെല്വേലിയില്നിന്നുമാണ് പിടികൂടിയത്.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.
RELATED STORIES
പാലാ ബിഷപ്പ് ചരടുവലിക്കുന്നു; മുന്നണി വിടാന്‍ ജോസ് കെ മാണിക്ക് മേല്‍...
9 Aug 2022 12:49 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTയുഎപിഎക്കെതിരേ രാജ്യസഭയിൽ ബഹളം; ഭീകരവാദമെന്തെന്ന് നിർവചിക്കണമെന്ന് പി...
3 Aug 2022 9:54 AM GMTകൊലയാളി അച്ഛന് രക്തം കൊണ്ട് കത്തെഴുതി ശിക്ഷ വാങ്ങിക്കൊടുത്ത...
31 July 2022 11:25 AM GMTആര്‍എസ്എസിന്റെ നുണപ്രചാരണം പൊളിഞ്ഞു; ജിംനേഷിന്റെ മരണകാരണം...
25 July 2022 12:09 PM GMTപയ്യന്നൂർ ഫണ്ട് തട്ടിപ്പ്; വി കുഞ്ഞിക്കൃഷ്ണൻ ഇപ്പോഴും മൗനത്തിൽ; വിവാദം ...
8 July 2022 1:55 PM GMT