Latest News

കൈക്കൂലി: പൊന്‍കുന്നം ജലവകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറസ്റ്റില്‍

കോട്ടയം ജില്ലയിലെ പൊന്‍കുന്നം ജലവകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കൊട്ടാരക്കര സ്വദേശി അജിത്ത് തങ്കച്ചനാണ് വിജിലന്‍സിന്റെ പിടിയിലായത്.

കൈക്കൂലി: പൊന്‍കുന്നം ജലവകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറസ്റ്റില്‍
X

കോട്ടയം: കരാറുകാരനില്‍ നിന്നും മൂന്നര ലക്ഷം രൂപയുടെ ബില്ലുകള്‍ മാറുന്നതിനു 20,000 രൂപ കൈക്കൂലി വാങ്ങവേ ജല വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറസ്റ്റില്‍. കോട്ടയം ജില്ലയിലെ പൊന്‍കുന്നം ജലവകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കൊട്ടാരക്കര സ്വദേശി അജിത്ത് തങ്കച്ചനാണ് വിജിലന്‍സിന്റെ പിടിയിലായത്.

ജലവകുപ്പിലെ കരാറുകാരനായ ഷോണി പി ജോസഫിന്റെ പരാതയിലാണ് അറസ്റ്റ്. 2017-18 സാമ്പത്തിക വര്‍ഷം ചങ്ങനാശ്ശേരി ഡിവിഷനു കീഴില്‍ കരാര്‍ എടുത്ത് പൂര്‍ത്തിയാക്കിയ 64 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള തൃക്കൊടിത്താനം-പായിപ്പാട് പൈപ്പിടല്‍ പ്രവൃത്തിയുടെ അന്തിമ ബില്‍ തുകയായ മൂന്നര ലക്ഷം രൂപ മാറി നല്‍കുന്നതിന് ആ സമയം ചങ്ങനാശ്ശേരി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയിരുന്ന അജിത്ത് തങ്കച്ചനെ പല തവണ സമീപിച്ചെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ മടക്കുകയായിരുന്നു.

ഇതിനിടെ, ഒരു വര്‍ഷം മുന്‍പ് അജിത്ത് തങ്കച്ചന്‍ ട്രാന്‍സ്ഫര്‍ ആയി പൊന്‍കുന്നത്ത് വന്നിട്ടും ബില്‍ മാറി നല്‍കാതെ വിവിധ കാരണങ്ങള്‍ പറഞ്ഞു ഷോണിയെ ഒഴിവാക്കി. കഴിഞ്ഞാഴ്ച കരാറുകാരന്‍ വീണ്ടും കണ്ടു സംസാരിച്ചപ്പോള്‍ ഇരുപതിനായിരം രൂപ കൈക്കൂലി തന്നാല്‍ ബില്‍ മാറി നല്‍കാമെന്നു അറിയിക്കുകയായിരുന്നു. ഇക്കാര്യം ഷോണി വിജിലന്‍സ് കിഴക്കന്‍ മേഖല പോലിസ് സൂപ്രണ്ട് വി ജി വിനോദ് കുമാറിനെ അറിയിക്കുകയും തുടര്‍ന്ന് വിജിലന്‍സ് സംഘം ഇന്നു വൈകിട്ട് അഞ്ചു മണിയോടെ തെങ്ങണ എസ്ബിഐയുടെ മുന്നില്‍ വച്ച് കരാറുകാരനില്‍ നിന്നും ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുപ്പോള്‍ അജിത്തിനെ അറസ്‌റ് ചെയ്യുകയുമായിരുന്നു. വിജിലന്‍സ് സംഘത്തില്‍ ഡിവൈഎസ്പിമാരായ വിശ്വനാഥന്‍, എം കെ മനോജ്, ഇന്‍സ്‌പെക്ടര്‍ സദന്‍ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ നാളെ കോട്ടയം വിജിലന്‍സ് കോടതി മുന്‍പാകെ ഹാജരാക്കും.




Next Story

RELATED STORIES

Share it