- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോളിടെക്‌നിക് ഡിപ്ലോമ: ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ, പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് പുതുതായി അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഡ്മിഷന്‍ ലഭിച്ചവരില്‍ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും, പുതിയതായി അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും (റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍) പങ്കെടുക്കാം. പോളിടെക്‌നിക് കോളേജില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കില്‍ അഡ്മിഷന്‍ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കിയാല്‍ മതിയാകും.
പുതുതായി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ താല്പര്യമുള്ളവരും (ടി സി ഒഴികെയുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം) 25/10/2022 നു രാവിലെ 11 മണിക്ക് മുന്‍പ്, താല്പര്യമുള്ള പോളിടെക്‌നിക് കോളേജില്‍ എത്തിച്ചേരേണ്ടതാണ്. അത്തരം അപേക്ഷകരെ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി റാങ്കിന്റെ ക്രമത്തില്‍ പ്രവേശനം നടത്തും. അതിനു ശേഷവും സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ ടി സീറ്റുകള്‍ യോഗ്യരായ അപേക്ഷകരില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കി അന്നേ ദിവസം വൈകിട്ട് 4.30 നു പ്രവേശന പ്രക്രിയ അവസാനിപ്പിക്കുന്നതാണ്. പുതുതായി അപേക്ഷ സമര്‍പ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് നിലവില്‍ ലഭ്യമായ ഒഴിവുകള്‍ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തില്‍ www.polyadmission.org എന്ന വെബ്‌സൈറ്റിലെ ഢമരമിര്യ ജീശെശേീി എന്ന ലിങ്ക് വഴി മനസ്സിലാക്കാവുന്നതാണ്. അപേക്ഷകര്‍ അത് പരിശോധിച്ച് ഒഴിവുകള്‍ ലഭ്യമായ പോളിടെക്‌നിക് കോളേജില്‍ ഹാജരാകുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി പൊതു വിഭാഗങ്ങള്‍ 200 രൂപയും, പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ 100 രൂപയും നേരിട്ട് അതത് പോളിടെക്‌നിക് കോളേജില്‍ അടയ്ക്കണം.
RELATED STORIES
ഇസ്രായേലിനെ ആക്രമിച്ച് ഇറാന്; തെല്‍അവീവിലെ യുദ്ധമന്ത്രാലയത്തിലും...
13 Jun 2025 6:42 PM GMTറിവര്‍പ്ലേറ്റിന്റെ ടീനേജ് താരം മാസ്റ്റന്റ്റ്റൂനോയെ സ്വന്തമാക്കി...
13 Jun 2025 5:16 PM GMTലോകരാജ്യങ്ങളിലെ എംബസികള്‍ അടച്ച് ഇസ്രായേല്‍; ജൂതന്മാരാണെന്ന് പുറത്ത്...
13 Jun 2025 5:11 PM GMTഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്‍ആയില്‍ പത്തുലക്ഷം പേരുടെ പ്രകടനം
13 Jun 2025 4:57 PM GMTവര്‍ഗീയതയെ ബലം പ്രയോഗിച്ച് നേരിടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി;...
13 Jun 2025 4:37 PM GMTഇറാന് പിന്തുണ പ്രഖ്യാപിച്ച് അല്‍ ഖസ്സം ബ്രിഗേഡ്സ്
13 Jun 2025 4:18 PM GMT