Latest News

ഉത്തരാഖണ്ഡില്‍ മൂന്ന് മണിവരെ 49.24 ശതമാനം പോളിങ്

ഉത്തരാഖണ്ഡില്‍ മൂന്ന് മണിവരെ 49.24 ശതമാനം പോളിങ്
X

ഡറാഡൂണ്‍; നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തതരാഖണ്ഡില്‍ മൂന്ന് മണി വരെ 49.24 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉത്തരാഖണ്ഡില്‍ 13 ജില്ലകളിലായി 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 632 സ്ഥാനാര്‍ത്ഥികള്‍ മല്‍സരരംഗത്തുണ്ട്.

രാവിലെ8 മണിക്കാണ് പോളിങ് തുടങ്ങിയത്. ആകെ 81 ലക്ഷം വോട്ടര്‍മാരുണ്ട്. 11,697 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഉത്തരാഖണ്ഡില്‍ അല്‍മോറ ജില്ലയില്‍ 43.17 ശതമാനം പോളിങ് രേഖപ്പെടുത്തി, ബാഗേശ്വര്‍ 46.64 ശതമാനം, ചമോലി 48.11 ശതമാനം, ചമ്പാവത്ത് 47.64 ശതമാനം, ഡെറാഡൂണ്‍ 45.56 ശതമാനം, ഹരിദ്വാര്‍ 54.40 ശതമാനം, നൈനിറ്റാള്‍ 52.36 ശതമാനം, പൗരി ഗര്‍ത്തോഹ് 50 ശതമാനം, പൗരി ഗര്‍ത്തോഹ്50 ശതമാനം, രുദ്രപ്രയാഗ് 50.23 ശതമാനം, തെഹ്‌രി ഗര്‍വാള്‍ 44.74 ശതമാനം, ഉദംസിംഗ് നഗര്‍ 53.30 ശതമാനം, ഉത്തരകാശി ജില്ലയില്‍ 56.24 ശതമാനം എന്നിങ്ങനെയാണ് ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയുടെ പോളിങ് നില.

Next Story

RELATED STORIES

Share it