തിരഞ്ഞെടുപ്പ് ദിവസം കുണ്ടറയിലെ പെട്രോള്‍ ബോംബേറ്; വിവാദ ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യും
കൊല്ലം: നിയമസഭ വോട്ടെടുപ്പ് ദിവസം കൊല്ലം കുണ്ടറയില്‍ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗ്ഗീസിന്റെ വാഹനത്തിന് നേരെ ബോബെറിഞ്ഞു എന്ന കേസില്‍ വിവാദ ദല്ലാള്‍ നന്ദകുമാറിനെ പോലിസ് ചോദ്യം ചെയ്യും. ഷിജു വര്‍ഗ്ഗീസിന്റെ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത് ഷിജുവിന്റെ തന്നെ നാടകമായിരുന്നുവെന്ന് തെളിഞ്ഞിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പ് നന്ദകുമാറും ഷിജു വര്‍ഗ്ഗീസും തമ്മില്‍ കൊച്ചിയിലെ ഫ്‌ലാറ്റില്‍ കൂടിക്കഴ്ച നടത്തിയിരുന്നു എന്ന് പോലിസിന് വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് ചാത്തന്നൂര്‍ പോലിസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
നന്ദകുമാര്‍ ഇപ്പോള്‍ നാട്ടിലില്ലെന്നും എത്തിയാല്‍ ഉടന്‍ ഹജരാവാമെന്നുമാണ് അറിയച്ചതെന്ന് ചാത്തന്നൂര്‍ പോലിസ് പറഞ്ഞു. കുണ്ടറയില്‍ മന്ത്രി മെഴ്‌സിക്കുട്ടിയമ്മക്കെതിരേ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗ്ഗീസ് മല്‍സരിച്ചിരുന്നു. ഷിജു വര്‍ഗ്ഗീസിന്റെ വാഹനത്തിന് നേരെയുണ്ടായ ബോംബേറ് തിരഞ്ഞെടുപ്പ് ദിവസം വലിയ വിവാദമായിരുന്നു.
നേരത്തെ മുഖ്യമന്ത്രി തന്നെ വിവാദ ദല്ലാളിന് ഈ കേസില്‍ ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു.
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്‍ക്ക പട്ടികയില്‍ 255...
17 Sep 2024 3:38 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍...
17 Sep 2024 11:49 AM GMTഅധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരേ പരാതി നല്കി 10ഓളം വിദ്യാര്‍ഥികള്‍
17 Sep 2024 10:32 AM GMT