Latest News

സംസ്ഥാന വ്യാപക റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായത് 14,014 സാമൂഹിക വിരുദ്ധരെന്ന് പോലിസ്

സംസ്ഥാന വ്യാപക റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായത് 14,014 സാമൂഹിക വിരുദ്ധരെന്ന് പോലിസ്
X

തിരുവനന്തപുരം; സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പോലിസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014 ഗുണ്ടകളെന്ന് പോലിസ് അറിയിച്ചു. ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്കാണിത്.

ഇക്കാലയളവില്‍ പോലിസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 6,305 മൊബൈല്‍ ഫോണുകള്‍ പരിശോധനക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു.

ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് 1,606 പേര്‍. ആലപ്പുഴയില്‍ 1,337 പേരും കൊല്ലം സിറ്റിയില്‍ 1,152 പേരും കാസര്‍ഗോഡ് 1,141 പേരും പാലക്കാട് 1,045 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്. 1,188 എണ്ണം. ഗുണ്ടകള്‍ക്കെതിരെ നടത്തി വരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി.

അതേസമയം ഗുണ്ടാ ലിസ്റ്റില്‍ പെടുത്തി സാമൂഹികപ്രവര്‍ത്തകരെ നിശ്ശബ്ദരാക്കാനുളള ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

Next Story

RELATED STORIES

Share it