Latest News

പോലീസിലെ സംഘപരിവാര വിധേയത്വം സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി:ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി പീഢനക്കേസില്‍ പെണ്‍കുട്ടിക്ക് നീതിനിഷേധിക്കപ്പെട്ടത് ജനാധിപത്യ കേരളത്തിന് അപമാനവും നീതിയില്‍ പ്രതീക്ഷയര്‍പ്പിച്ചവരെ നിരാശപ്പെടുത്തുന്നതുമാണ്.

പോലീസിലെ സംഘപരിവാര വിധേയത്വം സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി:ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

അല്‍റാസ് (സൗദി അറേബ്യ): പോലീസ് സേനയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘപരിവാര വിധേയത്വം സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ റാസ് ഘടകം കുറ്റപ്പെടുത്തി. അനീതിക്കെതിരെ ശബ്ദിക്കുന്നവരെ ഭീഷണിപ്പെടുത്തി മൂന്നാംമുറ ഉപയോഗിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ശത്രുസ്വഭാവം കാണിക്കുന്ന പാലക്കാട് നോര്‍ത്തിലെ പോലീസിന്റെയും വയനാട് പോലീസിലേയും രീതി തികച്ചും അപലപനീയമാണ്. പാലത്തായി പീഡനകേസില്‍ പ്രതി പത്മരാജനെ സംരക്ഷിക്കുന്ന കേരള സര്‍ക്കാരിന്റെ നിലപാടിനെതിരെയും ഒപ്പം പോലീസ് സേനയിലെ സംഘപരിവാര വിധേയത്വത്തിനെതിരെയും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍റാസ് ബ്രാഞ്ച് കമ്മിറ്റി ശക്തമായി പ്രതിക്ഷേധിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തു

ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി പീഢനക്കേസില്‍ പെണ്‍കുട്ടിക്ക് നീതിനിഷേധിക്കപ്പെട്ടത് ജനാധിപത്യ കേരളത്തിന് അപമാനവും നീതിയില്‍ പ്രതീക്ഷയര്‍പ്പിച്ചവരെ നിരാശപ്പെടുത്തുന്നതുമാണ്. സര്‍ക്കാരും പോലിസും പ്രതിക്ക് അനുകൂലമായ നിലപാട് എടുത്തതും അന്വേഷണസംഘം ഇരയ്ക്കെതിരെ ഹൈക്കോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുമാണ് പ്രതിക്ക് അനുകൂല നിലപാടിലേക്ക് കാര്യങ്ങള്‍ എത്താനുള്ള കാരണം. പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ കാണിച്ച വീഴ്ചയും പ്രതിക്ക് അനുകൂലമായി മാറി. കേസില്‍ നിര്‍ണായകമാവേണ്ട മെഡിക്കല്‍ റിപ്പോര്‍ട്ട് വരെ ഒഴിവാക്കിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. കീഴ്ക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന ഇരയുടെ മാതാവിന്റെ ഹരജി ഹൈക്കോടതി പരിഗണിച്ചപ്പോള്‍ കൃത്യമായി പ്രതിയെ രക്ഷിക്കാനുതകുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘം നല്‍കിയതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടത്. ഇത് കേവലം പോലിസിന്റെയും അന്വേഷണ സംഘത്തിന്റെയും താല്‍പ്പര്യം മാത്രമല്ലെന്നു വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രി, വനിതാ-ശിശുക്ഷേമമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ തട്ടകത്തില്‍ പിഞ്ചു പെണ്‍കുട്ടിയെ പീഢിപ്പിച്ചെന്ന കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിനു ലഭിക്കുന്ന സംരക്ഷണവും കരുതലും സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചവരെ നിരാശപ്പെടുത്തുന്നതാണ്. ഈ വിഷയത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മൗനവും ദുരൂഹതയുളവക്കുന്നു. ആയതിനാല്‍ പാലത്തായി ബാലികക്ക് നീതി ലഭിക്കുവാന്‍ ഈ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍റാസ് ഘടകം ആവശ്യപ്പെട്ടു.

അനീതിക്കെതിരെ നീതിയുടെ പക്ഷത്തു നില്‍ക്കുന്ന ജനങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അവര്‍ക്കെതിരെ അക്രമനിലപാടെടുക്കുന്ന സംഘപരിവാരമനോഭാവമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി നിലകൊള്ളുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പോലീസ് ഉദ്യോഗസ്ഥരില്‍ കടന്നുകൂടിയിട്ടുള്ള വര്‍ഗീയതക്കെതിരെയും,നിയമത്തെയും സ്വാതന്ത്ര്യത്തെയും കാറ്റില്‍ പറത്തി മൂന്നാം മുറപോലുള്ള നിയമ വിരുദ്ധ രീതികള്‍ നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍റാസ് ബ്രാഞ്ച് പ്രസിഡന്റ് ഷംനാദ് പോത്തന്‍ കോട് അദ്ധ്യക്ഷത വഹിച്ചു.സ്വാലിഹ് കാസര്‍കോഡ്, ഇര്‍ഷാദ് ആനക്കയം, സോഷ്യല്‍ ഫോറം ബ്ലോക്ക് സെക്രട്ടറി മുനീര്‍ കരുനാഗപ്പള്ളി, ഫ്രറ്റേണിറ്റി ഫോറം അല്‍റാസ് പ്രസിഡന്റ് ഫിറോസ് എടവണ്ണ സംസാരിച്ചു.

Next Story

RELATED STORIES

Share it