Latest News

ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട പോലിസ് മാഫിയകള്‍ക്ക് സുരക്ഷയൊരുക്കുന്നു: അന്‍സാരി ഏനാത്ത്

പുരാവസ്തുക്കള്‍ സ്വകാര്യ വക്തികള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമം പോലും ഡിജിപിക്ക് അറിയില്ല എന്നത് ആശ്ചര്യകരമാണ്. വിഷയത്തില്‍ കുറ്റകരമായ അനാസ്ഥ മാത്രമല്ല ഗുരുതരമായ കൃത്യവിലോപമാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത്.

ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട പോലിസ് മാഫിയകള്‍ക്ക് സുരക്ഷയൊരുക്കുന്നു:  അന്‍സാരി ഏനാത്ത്
X

തിരുവനന്തപുരം: ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട പോലിസ് മാഫിയകള്‍ക്ക് സുരക്ഷയൊരുക്കുന്നുവെന്ന് എസ്ഡിപി ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം അന്‍സാരി ഏനാത്ത്. മോന്‍സന്റെ പേരില്‍ മാത്രം കേസ് ഒതുക്കി തട്ടിപ്പിന് കളമൊരുക്കിയ ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മോന്‍സന്റെ ഐ പാഡില്‍ പല രേഖകളും ഇല്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് ആശങ്കാജനകമാണ്. ഒന്നുകില്‍ രേഖ നശിപ്പിക്കാന്‍ അവസരമൊരുക്കി ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റുവിവരം മുന്‍ കൂട്ടി നല്‍കി അല്ലെങ്കില്‍ പോലിസ് തന്നെ കസ്റ്റഡിയിലിരിക്കെ ഈ രേഖകള്‍ നശിപ്പിച്ചു എന്നു സംശയിക്കേണ്ടി വരും. ഇതു സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പുരാവസ്തു തട്ടിപ്പുകേസില്‍ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ച ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥ വേഷമണിഞ്ഞ് പല മോന്‍സന്‍മാരും ഒളിഞ്ഞിരിപ്പുണ്ട്. പുരാവസ്തുക്കള്‍ സ്വകാര്യ വക്തികള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമം പോലും ഡിജിപിക്ക് അറിയില്ല എന്നത് ആശ്ചര്യകരമാണ്. വിഷയത്തില്‍ കുറ്റകരമായ അനാസ്ഥ മാത്രമല്ല ഗുരുതരമായ കൃത്യവിലോപമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത്. അവരെ സംരക്ഷിക്കാനുള്ള ഗൂഢശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സിയാദ് കണ്ടല്ല അധ്യക്ഷതവഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഷ്‌റഫ് പ്രാവച്ചമ്പലം, പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റുമാരായ ജലീല്‍ കരമന, നിസാമുദ്ദീന്‍ തച്ചോണം, പാര്‍ട്ടി ജില്ലാ സെക്രട്ടറി സെക്രട്ടറിമാരായ ഷബീര്‍ ആസാദ്, സിയാദ് തൊളിക്കോട്, ഇര്‍ഷാദ് കന്യാകുളങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രസ് ക്ലബിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് നിയമസഭക്ക് മുന്‍പില്‍ സമാപിച്ചു.

Next Story

RELATED STORIES

Share it