Latest News

മോഷണക്കേസ് പ്രതി പോലിസുകാരനെ കുത്തിപരിക്കേല്‍പ്പിച്ചു

മോഷണക്കേസ് പ്രതി പോലിസുകാരനെ കുത്തിപരിക്കേല്‍പ്പിച്ചു
X

കോട്ടയം: മോഷണക്കേസ് പ്രതി പോലിസുകാരന്റെ കുത്തി. ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. സുനുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതി അരുണ്‍ ബാബുവിനെ അറസ്റ്റ് ചെയ്തു. മള്ളുശേരിയില്‍ വീട്ടമ്മയെ കെട്ടിയിട്ടു മോഷണം നടത്തിയതും ഇയാളാണെന്നു പോലിസ് പറഞ്ഞു. ഈ കേസില്‍ പിടികൂടാന്‍ എത്തിയപ്പോഴാണ് ഇയാള്‍ കയ്യിലിരുന്ന ആക്രമണം അഴിച്ചുവിട്ടത്. സുനു ഗോപിയുടെ ചെവിക്കു പിന്നിലും താടിക്കും മുറിവേറ്റു.കഴിഞ്ഞദിവസമാണു മള്ളുശ്ശേരിയില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടമ്മയെ ബന്ദിയാക്കി അരുണ്‍ ബാബു സ്വര്‍ണവും പണവും കവര്‍ന്നത്.

Next Story

RELATED STORIES

Share it