Latest News

ആറ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തയാളെ പോലിസ് കസ്റ്റഡിയിലെടുത്തു

ആറ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തയാളെ പോലിസ് കസ്റ്റഡിയിലെടുത്തു
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ലഭിച്ച സിസിടിവി ഫൂട്ടേജില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. പെണ്‍കുട്ടി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

റോഹ്തക്കില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നേരത്തെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയിട്ടുള്ളയാളാണെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ പോക്‌സോ അടക്കം വിവിധ വകുപ്പുകളനുസരിച്ച് കേസെടുത്തു.

ഡല്‍ഹി രഞ്ജിത് നഗറില്‍ വെള്ളിയാഴ്ച രാവിലെ അയല്‍പ്പക്കത്തെ സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടയിലാണ് സംഭവം. വീട്ടിലെത്തിയ സമയത്ത് കനത്ത രക്തവാര്‍ച്ച കണ്ടാണ് കുട്ടിയെ കുടുംബം ആശുപത്രിയിലെത്തിച്ചത്.

ചികില്‍സിച്ച ഡോക്ടര്‍മാരാണ് ബലാല്‍സംഗം നടന്ന വിവരം കുടുംബത്തെ അറിയിച്ചത്. കൂലിത്തൊഴിലാളിയാണ് പിതാവ്.

ഡല്‍ഹി വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടിരുന്നു.

Next Story

RELATED STORIES

Share it