Latest News

പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്സിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു

പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്സിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു
X

മാള: (തൃശ്ശൂര്‍) ഇരിങ്ങാലക്കുട സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ്സിലെ പ്രതി മൂര്‍ക്കനാട് കിഴുത്താണി വീട്ടില്‍ ലുട്ടു എന്ന് വിളിക്കുന്ന അക്ഷയ് (25)നെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. എസ് എച്ച് ഒ അനീഷ് കരീം, എസ് ഐ പി ജി അനൂപ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം കുതിരാനിലെ ഇരുമ്പു പാലത്തിന് സമീപമുള്ള ഒളിത്താവളത്തില്‍ നിന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു.

സ്‌കൂളില്‍ വച്ച് നടന്ന കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത്. കൗണ്‍സിലിഗ് നടത്തിയ അദ്ധ്യാപിക ഈ വിവരം ഇരിങ്ങാലക്കുട പോലിസില്‍ അറിയിച്ചു. ഇരിങ്ങാലക്കുട എസ് എച്ച് ഒ അനീഷ് കരീം കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോയി.

തൃശ്ശൂര്‍ റൂറല്‍ എസ് പി ആര്‍ വിശ്വനാഥിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട ഡി വൈ എസ് പി, പി ആര്‍ രാജേഷിന്റെ നിര്‍ദേശ പ്രകാരം ഇരിങ്ങാലക്കുട എസ് എച്ച് ഒ അനീഷ് കരീം, എസ് ഐ പി ജി അനൂപ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. പോലിസ് അന്വേഷിച്ചു വന്നാല്‍ പെട്ടെന്നു തമിഴ്‌നാട്ടിലേക്കു രഷപ്പെടുവാന്‍ വേണ്ടിയാണ് കുതിരാന്‍ ഒളിത്താവളമായി തിരഞ്ഞെടുത്തതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പോലിസ് അറിയിച്ചു.

വനിത സിവില്‍ പോലിസ് ഓഫിസര്‍ വിവ പ്രദീപ്, സി പി ഒ മാരായ വൈശാഖ് മംഗലന്‍, ഫൈസല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it