Latest News

പോലിസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 26 വരെ

പോലിസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 26 വരെ
X

തിരുവനന്തപുരം: പോലിസ് കോണ്‍സ്റ്റബിള്‍ (കെഎപി-1) (കാറ്റഗറി നം.530/19) തസ്തിക 2022 ആഗസ്ത് 19 ന് പ്രസിദ്ധപ്പെടുത്തിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 12, 13, 14, 17, 18, 19, 20, 21, 25, 26 തിയ്യതികളില്‍ നടക്കും.

മൂവാറ്റുപുഴ നിര്‍മല കോളജ്, ജിവിഎച്ച്എസ്എസ് ചോറ്റാനിക്കര, ഗവ.പോളിടെക്‌നിക് കോളജ്, കളമശേരി എന്നിവിടങ്ങളിലാണ് പരീക്ഷകള്‍ നടക്കുക. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പിഎസ്‌സിയുടെ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും കായികക്ഷമത പരീക്ഷയ്ക്ക് ഹാജരാവേണ്ട അഡ്മിഷന്‍ ടിക്കറ്റ്, മറ്റ് നിര്‍ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്ത് കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.

Next Story

RELATED STORIES

Share it