Latest News

പത്തനംതിട്ട എആര്‍ ക്യാംപില്‍ പോലിസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി

മദ്യപിച്ചെത്തിയ ഡോഗ് സ്‌ക്വാഡിലെ എസ്‌ഐ ജയകുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലിസ് ഉദ്യോഗസ്ഥനെ തല്ലിയതോടെയാണ് ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

പത്തനംതിട്ട എആര്‍ ക്യാംപില്‍ പോലിസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി
X
പത്തനംതിട്ട: എആര്‍ ക്യാംപില്‍ പോലിസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. മദ്യപിച്ചെത്തിയ ഡോഗ് സ്‌ക്വാഡിലെ എസ്‌ഐ ജയകുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലിസ് ഉദ്യോഗസ്ഥനെ തല്ലിയതോടെയാണ് ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

ഡോഗ് സ്‌ക്വാഡ് എസ്‌ഐ ജയകുമാര്‍ മുമ്പും തല്ലു കേസില്‍ നടപടി നേരിട്ടയാളാണ്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് ജില്ലാ പോലിസ് മേധാവി റിപ്പോര്‍ട്ട് തേടി. ഇതിനു മുമ്പും ക്യാംപില്‍ പോലിസുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.




Next Story

RELATED STORIES

Share it