- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസിന്റെ പോള്‍ ബ്ലഡ് സേവനം വിനിയോഗിച്ചത് 6,488 പേര്‍

തിരുവനന്തപുരം: 2021ല്‍ തുടങ്ങിയ പോലിസിന്റെ പോള്‍ ആപ്പ് മൊബൈല്‍ ആപ്പിലൂടെ ബ്ലഡ് ബാങ്ക് സേവനം വിനിയോഗിച്ചത് 6,488 പേര്‍. 10,921 യൂനിറ്റ് ബ്ലഡ് ആണ് ഇത്തരത്തില്‍ നല്‍കിയത്. ഇന്ത്യയിലാദ്യമായാണ് രക്തദാനത്തിനായി സംസ്ഥാന പോലിസിന്റെ നേതൃത്വത്തില്‍ ഒരു ആപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. 32,885 രക്തദാതാക്കളാണ് പോള്‍ ബഌില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദാതാക്കള്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ രക്തം ആവശ്യമുള്ളവര്‍ക്കും പ്‌ളേസ്റ്റാര്‍, ആപ്പ് സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. ഏറ്റവും അധികം രക്തദാതാക്കള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരത്താണ്, 6,880 പേര്‍. കാസര്‍കോഡും വയനാടും ഒഴികെയുള്ള ജില്ലകളില്‍ ആയിരത്തിലധികം പേര്‍ പോള്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പേരൂര്‍ക്കട എസ്. എ. പി ക്യാമ്പിലെ പോള്‍ ബഌ് സ്‌റ്റേറ്റ് കണ്‍ട്രോള്‍ സെന്ററാണ് ദാതാക്കളെ ബന്ധപ്പെട്ട് രക്തം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. രക്തമാവശ്യമുള്ളവരെ ചികിത്സയിലിരിക്കുന്ന ജില്ലയിലെയോ അടുത്തുള്ള മറ്റു സ്ഥലങ്ങളിലോ ഉള്ള രക്തദാതാക്കളുമായി ആപ്പ് വഴി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ആവശ്യക്കാരിലേക്ക് സമയബന്ധിതമായി രക്തം എത്തിക്കാനാകും. കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.
പോള്‍ ആപ്പില്‍ രക്തദാതാക്കള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പേര്, രക്ത ഗ്രൂപ്പ്, ബന്ധപ്പെടാനുള്ള നമ്പര്‍, അവസാനമായി രക്തദാനം നടത്തിയ ദിവസം, താമസിക്കുന്ന ജില്ല തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. രക്തം ആവശ്യമായി വരുന്നവര്‍ രോഗിയുടെ പേര്, രക്ത ഗ്രൂപ്പ്, ആവശ്യമുള്ള രക്തത്തിന്റെ അളവ്, രക്തദാനം ലഭ്യമാക്കേണ്ട സമയം, ചികിത്സയിലിരിക്കുന്ന ആശുപത്രിയുടെ വിവരങ്ങള്‍, ജില്ല, ബന്ധപ്പെടേണ്ട നമ്പര്‍ എന്നിവ നല്‍കണം.
പോള്‍ ബ്ലഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുമായി സംസ്ഥാന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. കേസുകളുടെ മുന്‍ഗണന അനുസരിച്ചു രക്തദാതാക്കളെ കണ്ടെത്തുക, രക്തദാതാക്കളുമായും ബ്ലഡ് ബാങ്കുകളുമായി നിരന്തര ആശയവിനിമയം നടത്തുക, ആപ്പ് മുഖേന വരുന്ന ആവശ്യങ്ങള്‍ പരിഗണിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്തു എന്ന് ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങള്‍ പോള്‍ ബ്ലഡ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















