Latest News

കഞ്ചാവ് ബാഗുമായി ഓടിയ യുവാവിനെ പോലീസ് ഒടിച്ചിട്ട് പിടിച്ചു

കഞ്ചാവ് ബാഗുമായി ഓടിയ യുവാവിനെ പോലീസ് ഒടിച്ചിട്ട് പിടിച്ചു
X

കാളികാവ്: കഞ്ചാവ് ബാഗുമായി ഓടിയ യുവാവിനെ കാളികാവ് പോലിസ് ഓടിച്ചിട്ട് പിടിച്ചു. ഒന്നര കിലോയോളം കഞ്ചാവാണ് യുവാവിന്റെ കൈയിലുണ്ടായിരുന്നത്. നീലാഞ്ചേരി സ്വദേശി തറയില്‍ സിബിലിനെയാണ് (24) ബുധനാഴ്ച രാവിലെ 10 മണിക്ക് പൂങ്ങോട് സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തുനിന്ന് പോലിസ് പിടികൂടിയത്. 209 ചെറിയ പാക്കുകളും അരക്കിലോയോളം വരുന്ന പൊതിയുമാണ് ബാഗിലുണ്ടായിരുന്നത്.

ഇന്‍സ്‌പെക്ടര്‍ ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിംഗിനിയില്‍ മുഖാവരണം ധരിക്കാതെ റോഡിലൂടെ നടന്നുവരുന്ന പ്രതിയെ ചോദ്യംചെയ്തു. അപ്പോഴാണ് കയ്യിലെ പ്ലാസ്റ്റിക് കാരിബാഗ് ശ്രദ്ധയില്‍ പെട്ടത്. ബാഗിലെന്തെന്ന് ചോദിച്ചതോടെ പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലിസ് പിന്നാലെ ഓടി പിടികൂടുകയായിരുന്നു.

നീലാഞ്ചേരി, പൂങ്ങോ ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവു പൊതി എത്തിക്കുന്നയാളാണ് പിടിയിലായ പ്രതി. പൂങ്ങോട് ഭാഗത്ത് നിരന്തരം കഞ്ചാവു വില്‍പ്പന നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

എസ് ഐ. സി കെ. നൗഷാദ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ആശിഫലി, നിയാസ്, രതീഷ്, സജീഷ്, പ്രിന്‍സ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it