കെഎസ്‌യു പ്രവര്‍ത്തകരെ പോലിസ് അക്രമിച്ച സംഭവം: രമേശ് ചെന്നിത്തല പ്രതിഷേധിച്ചു

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അനധികൃത പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ കെഎസ്‌യു വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പോലിസ് നടപടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥികളുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം തീ കൊണ്ടുള്ള കളിയാണെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. പെണ്‍കുട്ടികള്‍ അടക്കമുള്ള കെഎസ്‌യു പ്രവര്‍ത്തകരെ മൃഗീയമായാണ് പോലിസ് തല്ലിച്ചതച്ചത്. പിണറായി വിജയന്റെ പോലിസിന് മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലന്നാണ് സെക്രട്ടറിയേറ്റ് നടയില്‍ അരങ്ങേറിയ ഈ പൈശാചിക മര്‍ദ്ദനം തെളിയിക്കുന്നത്്.
സ്വന്തക്കാരെയും, പാര്‍ട്ടിക്കാരെയും സര്‍ക്കാര്‍ ജോലിയില്‍ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുകയും, പിഎസ്‌സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ കയറിയ ഉദ്യേഗാര്‍ത്ഥികളെ വഴിയാധാരമാക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരെ കേരളമെങ്ങും യുവജന രോഷം തിളക്കുകയാണ്. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ധിച്ച പോലിസ് ഉദ്യേഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
RELATED STORIES
കടയ്ക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില്‍ ...
6 Sep 2023 7:36 AM GMTമൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMT