Latest News

പതിനഞ്ചുകാരിയുടെ മുറിയില്‍ എട്ട് ദിവസം ഒളിച്ച് താമസിച്ച് പീഡനം; 25കാരന് 50 വര്‍ഷം തടവ്

പതിനഞ്ചുകാരിയുടെ മുറിയില്‍ എട്ട് ദിവസം ഒളിച്ച് താമസിച്ച് പീഡനം; 25കാരന് 50 വര്‍ഷം തടവ്
X

തിരുവനന്തപുരം: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ 25 കാരനെ 50 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. തിരുവല്ലം പൂങ്കുളം സ്വദേശി സുജിത്തി (25)നെയാണ് ശിക്ഷിച്ചത്. പ്രതി 35,000 രൂപ പിഴയും അടയ്ക്കണമെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധിച്ചു. പിഴത്തുക അടച്ചില്ലെങ്കില്‍ ഒന്നേകാല്‍ വര്‍ഷം കൂടി തടവ് അനുഭവിക്കണം.

2021 സെപ്റ്റംബര്‍ 6നാണ് കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയ സുജിത്ത് കുട്ടിയുടെ വീട്ടിലെത്തി ഏട്ടു ദിവസം താമസിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ മുറിയിലാണ് സുജിത്ത് ഒളിച്ചിരുന്നത്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളാണ് ഇയാള്‍ ധരിച്ചിരുന്നത്. വീട്ടുകാര്‍ കണ്ടതോടെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

Next Story

RELATED STORIES

Share it