12 കാരിയെ പീഡിപ്പിച്ചതായി പരാതി; അഭിഭാഷകനെതിരേ പോക്‌സോ കേസ്

കല്‍പറ്റ: 12 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകനെതിരേ പോക്‌സോ കേസ്. മീനങ്ങാടി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ അഭിഭാഷകനായ കാക്കവയല്‍ കോമള ഭവന്‍ അരുണ്‍ കുമാര്‍ (42) ആണ് പ്രായ പൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പഠനത്തില്‍ പിന്നാക്കമായതിനെ തുടര്‍ന്ന് കൗണ്‍സിലിംഗിന് വിധേയയാക്കുകയായിരുന്നു. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി അഭിഭാഷകന്റെ പീഡനത്തെ കുറിച്ചു വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലിസ് കേസെടുക്കുകയും കുട്ടിയുടെ 164 രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
കേസില്‍ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്‍പ്പറ്റ പോക്‌സോ കോടതി തള്ളിയിരുന്നു. അതിനിടെ സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തന്നെയും അമ്മയെയും കൊല്ലാന്‍ ശ്രമിച്ചതായി അഭിഭാഷകന്‍ മറ്റൊരു പരാതി നല്‍കി. ഈ പരാതി വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി മീനങ്ങാടി പോലിസ് അറിയിച്ചു. അഭിഭാഷകന്‍ ഒളിവിലാണ്.
RELATED STORIES
സുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT