Latest News

ശ്രീജിത്ത് രവിക്കെതിരേ പോക്‌സോ കേസ്; നടപടിയെടുക്കുമെന്ന് താരസംഘടന

ശ്രീജിത്ത് രവിക്കെതിരേ പോക്‌സോ കേസ്; നടപടിയെടുക്കുമെന്ന് താരസംഘടന
X

തൃശൂര്‍: കുട്ടികള്‍ക്കെതിരേ നഗ്നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ നടന്‍ ശ്രീജിത് രവിക്കെതിരേ പോക്‌സോ കേസ്. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തില്‍ തൃശൂര്‍ വെസ്റ്റ് പോലിസ് കേസെടുത്തു. തൃശൂര്‍ എസ് എന്‍പാര്‍ക്കില്‍വച്ച് നടന്‍ കുട്ടികള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് ആരോപണം. നടന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് വിലയിരുത്തിയ താരസംഘടന അമ്മ നടപടിയെടുത്തേക്കുമെന്ന സൂചന നല്‍കി.

ശ്രീജിത്ത് രവി ഇതാദ്യമല്ല ഇത്തരം കേസില്‍ ഉള്‍പ്പെടുന്നത്. നേരത്തെയും സമാനമായ കേസ് ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നു.

നിര്‍ത്തിയിട്ടിരുന്ന കാറില്‍വച്ചാണ് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. അഞ്ചും പതിനൊന്നും വയസ്സുള്ള കുട്ടികള്‍ കാറിനടുത്തുകൂടെ നടന്നുപോകുമ്പോഴാണ് കുട്ടികള്‍ക്കുമുന്നില്‍ നഗ്നത വെളിവാക്കിയത്. ഇതിനുമുമ്പും ഇയാള്‍ക്കെതിരേ സമാനമായ പരാതിയുണ്ടായിട്ടുണ്ട്.

ഇയാള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

Next Story

RELATED STORIES

Share it