Latest News

പിഎം ശ്രീ പദ്ധതി; സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം നല്‍കില്ലെന്ന് സൂചന

പിഎം ശ്രീ പദ്ധതി; സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം നല്‍കില്ലെന്ന് സൂചന
X

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിനുപിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് ലഭ്യമാവില്ലെന്ന് സൂചന. ബുധനാഴ്ച ലഭിക്കേണ്ടിയിരുന്ന എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 320 കോടി രൂപ കേന്ദ്രം തടഞ്ഞെന്ന് റിപോര്‍ട്ടുകള്‍. ഒപ്പിട്ടു കഴിഞ്ഞാല്‍ ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഫണ്ട് നല്‍കുമെന്നുള്ളതായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. ബുധനാഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് ഫണ്ട് ലഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ 2022, 2023, 2024 കാലഘട്ടത്തിലെ ഫണ്ടാണ് ഇപ്പോഴും കിട്ടാത്ത സാഹചര്യം ഉള്ളത്. പാഠപുസ്ത പരിഷ്‌കരണം, വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം, വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഈ ഫണ്ടിനെ ആശ്രയിച്ചാണിരിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. എന്തായാലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്ന് ഇതുവരെ ഒരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

സാധാരണ ബജറ്റില്‍ വകുപ്പുകള്‍ക്ക് വിഹിതങ്ങള്‍ നല്‍കുമ്പോള്‍ കേന്ദ്ര ഫണ്ട് കൂടി വകയിരുത്താറുണ്ട്. അതുകൊണ്ടുതന്നെ, ബജറ്റില്‍ മാറ്റിവച്ച ഫണ്ടുകള്‍ പോലും പര്യാപ്തമല്ലാത്ത സാഹചര്യമാണുള്ളത്. എസ്എസ്‌കെക്ക് കീഴിലുള്ള അധ്യാപകരുടെ ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. അതേസമയം, പിഎം ശ്രീ പദ്ധതി മരവിപ്പിക്കാന്‍ തീരുമാനിച്ച വിവരം ഔദ്യോഗികമായി സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടില്ല.

Next Story

RELATED STORIES

Share it