Latest News

പ്രധാനമന്ത്രി ഈ വര്‍ഷത്തെ ഏറ്റവും വലിയ നുണയനെന്ന് തരുണ്‍ ഗൊഗോയ്; 2018 ല്‍ മാത്രം അസമിലെ തടങ്കല്‍പാളയങ്ങള്‍ക്ക് അനുവദിച്ചത് 46 കോടി

അസമിലെ ഗോല്‍പാറ ജില്ലയിലെ തടവറക്കാണ് 46 കോടി അനുവദിച്ചത്.

പ്രധാനമന്ത്രി ഈ വര്‍ഷത്തെ ഏറ്റവും വലിയ നുണയനെന്ന് തരുണ്‍ ഗൊഗോയ്; 2018 ല്‍ മാത്രം അസമിലെ തടങ്കല്‍പാളയങ്ങള്‍ക്ക് അനുവദിച്ചത് 46 കോടി
X

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വം നഷ്ടപ്പെടുന്നവര്‍ക്ക് തടങ്കല്‍പാളയങ്ങളില്ലെന്ന് പറഞ്ഞ പ്രധാന മന്ത്രി മോദി നുണ പറയുകയാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് തരുണ്‍ ഗൊഗോയ്. മോദിയെ ഈ വര്‍ഷത്തെ ഏറ്റവും വലിയ നുണയനെന്ന് വിശേഷിപ്പിച്ച ഗൊഗോയ് 2018 ല്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ അസമിലെ തടവറകള്‍ നിര്‍മ്മിക്കാന്‍ 46 കോടി അനുവദിച്ചെന്നും ആരോപിച്ചു. അസമിലെ ഗോല്‍പാറ ജില്ലയിലെ തടവറക്കാണ് 46 കോടി അനുവദിച്ചത്.

''ഗോല്‍പാറ ജില്ലയിലെ മാട്യയില്‍ 3000 പേരെ പാര്‍പ്പിക്കാവുന്ന വലിയ തടവറയ്ക്ക് മാത്രം 2018 ല്‍ കേന്ദ്ര സര്‍ക്കാര്‍ 46 കോടിയാണ് അനുവദിച്ചത്. എന്നിട്ട് പൊടുന്നനെ അദ്ദേഹം പറയുകയാണ് ഇവിടെ പൗരത്വം നഷ്ടപ്പെടുന്നവരെ പാര്‍പ്പിക്കാന്‍ തടവറകളില്ലെന്ന്.'' ഗുവാഹത്തിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗൊഗോയ് പറഞ്ഞു.

ആഴ്ചകള്‍ക്ക് മുമ്പ് ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രക്ഷോഭം രാജ്യത്താസകലം അലയടിക്കുകയാണ്.

Next Story

RELATED STORIES

Share it