Latest News

പ്ലൈവുഡ്, ഇലക്ട്രിക് സോ, സ്പാനര്‍; ധനി റാം സാഗുവിന് സൈക്കിളുണ്ടാക്കാന്‍ ഇത്രയും മതി: ആവശ്യക്കാര്‍ കാനഡയില്‍ നിന്നുമെത്തും

15000 രൂപ വിലയിട്ടാണ് സൈക്കിള്‍ വില്‍പ്പന നടത്തുന്നത്.

പ്ലൈവുഡ്, ഇലക്ട്രിക് സോ, സ്പാനര്‍; ധനി റാം സാഗുവിന് സൈക്കിളുണ്ടാക്കാന്‍ ഇത്രയും മതി: ആവശ്യക്കാര്‍ കാനഡയില്‍ നിന്നുമെത്തും
X

സിറക്പൂര്‍: ലോക്ഡൗണ്‍ കാലത്ത് പണിയൊന്നുമില്ലാതായപ്പോഴാണ് മരപ്പണിക്കാരനായ ധനി റാം സാഗുവിന് ആ ആശയം തോന്നിയത്. മരം കൊണ്ട് ഒരു സൈക്കിള്‍ നിര്‍മിച്ചാലെന്താ എന്നായിരുന്നു അത്. പഞ്ചാബിലെ സിറക്പൂറിലെ വീട്ടിലിരുന്ന് ധനി റാം സാഗു സൈക്കിള്‍ നിര്‍മാണം തുടങ്ങിയത് കഴിഞ്ഞ ഏപ്രിലിലാണ്. നാലു മാസത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ സൈക്കിള്‍ യാഥാര്‍ഥ്യമായി. പ്ലൈവുഡ്, ഇലക്ട്രിക് സോ, ഒരു സ്പാനര്‍ എന്നിവ ഉപയോഗിച്ചാണ് സൈക്കിള്‍ നിര്‍മാണം. പെഡല്‍, ചക്രങ്ങള്‍, ചെയിന്‍ എന്നിവ പഴയ സൈക്കിളുകളില്‍ നിന്നുമാണ് എടുത്തത്. ഫ്രെയിം, ഫോര്‍ക്കുകള്‍, ഹാന്‍ഡില്‍ ബാര്‍ എന്നിവയെല്ലാം പ്ലൈവുഡിലാണ് നിര്‍മിച്ചത്.

അലമാരകള്‍, വാതിലുകള്‍, എന്നിവ നിര്‍മ്മിച്ചു വില്‍പ്പന നടത്തിയാണ് ധനി റാം സാഗു ജീവിച്ചിരുന്നത്. ലോക്ഡൗണില്‍ കുടുങ്ങിയതോടെ അതും അടഞ്ഞപ്പോഴാണ് സൈക്കില്‍ നിര്‍മാണത്തിലേക്കു തിരിഞ്ഞത്. ഇപ്പോള്‍ നാട്ടില്‍ നിന്നു തന്നെ ധനിറാമിന് ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. പരിസ്ഥിതി സൈക്കിളിന് കനഡില്‍ നിന്നും അടുത്തിടെ ആവശ്യക്കാരെത്തി. 15000 രൂപ വിലയിട്ടാണ് സൈക്കിള്‍ വില്‍പ്പന നടത്തുന്നത്.

Next Story

RELATED STORIES

Share it