കൂട്ടുകാരോടൊത്ത് കളിക്കാനിറങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപം ചെട്ടിപ്പടി ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ആണ്ടിക്കടവത്ത് നാസറിന്റെ മകനും അരിയല്ലൂര്‍ മാധവാനന്ദ സ്‌ക്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ മുഫീദ് (17) ആണ് മരണപ്പെട്ടത്.

കൂട്ടുകാരോടൊത്ത് കളിക്കാനിറങ്ങിയ  പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പരപ്പനങ്ങാടി: കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇന്ന് 12 മണിയോടെയാണ് ഉള്ളണം മുണ്ടിയന്‍ കാവ് എടതുരുത്തി കടവിലാണ് അപകടം.

ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപം ചെട്ടിപ്പടി ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ആണ്ടിക്കടവത്ത് നാസറിന്റെ മകനും അരിയല്ലൂര്‍ മാധവാനന്ദ സ്‌ക്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ മുഫീദ് (17) ആണ് മരണപ്പെട്ടത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി സഹപാഠികളോടൊത്ത് കുളിക്കാന്‍ ഇവിടെ എത്തുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ട് ഓടി കൂടിയ പരിസരവാസികളെത്തി മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം പരപ്പനങ്ങാടി പോലിസ് ഇന്‍ക്വസ്റ്റ് നടത്തി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചെട്ടിപ്പടി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. ഫാത്തിമയാണ് മാതാവ്. മുഫീദ സഹോദരിയാണ്.
RELATED STORIES

Share it
Top