Latest News

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ശശീന്ദ്രനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം; കേസെടുക്കാന്‍ വൈകിയത് ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

പീഡനകേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച എകെ ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ശശീന്ദ്രനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം; കേസെടുക്കാന്‍ വൈകിയത് ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പീഡന കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ട വിവാദ ഫോണ്‍ വിളിയില്‍ എകെ ശശീന്ദ്രനെ മുഖ്യമന്ത്രി സംരക്ഷക്കിന്നുവെന്ന് പ്രതിപക്ഷം. പ്രതിപക്ഷം ഉയര്‍ത്തിയ അടിയന്തിര പ്രമേയ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്. പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. അതിനാല്‍ മന്ത്രി രാജിവയ്ക്കണമെന്നും പ്രമേയാവതരണത്തില്‍ പിസി വിഷ്ണുനാഥ് പറഞ്ഞു.

ഈ കേസില്‍ എഫ്‌ഐആര്‍ എടുക്കാതെ എന്തിന് മൂന്നാഴ്ച വൈകിപ്പിച്ചു. സ്ത്രീപീഡന കേസില്‍ ഗവര്‍ണര്‍ക്ക് പോലും സത്യഗ്രഹമിരിക്കേണ്ട അവസ്ഥയാണെന്നും പിസി വിഷ്ണുനാഥ് പ്രമേയം അവതരിപ്പിച്ച് കൊണ്ട് പറഞ്ഞു.

കേസെടുക്കാന്‍ വൈകിയത് ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പോലിസ് പരാതി സ്വീകരിച്ച് രസീത് നല്‍കിയിരുന്നു. എന്നാല്‍ ആദ്യം മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോള്‍ യുവതി എത്തിയിരുന്നില്ല. മന്ത്രി പരാതിയില്‍ ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

എന്നാല്‍, ഗവര്‍ണര്‍ നടത്തിയത് സര്‍്ക്കാരിനെതിരേയുള്ള സമരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it