Latest News

കോണ്‍ഗ്രസ് കപ്പിത്താന്‍ നഷ്ടപ്പെട്ട കപ്പലെന്ന് പി കെ ശ്രീമതി ടീച്ചര്‍

കോണ്‍ഗ്രസ് കപ്പിത്താന്‍ നഷ്ടപ്പെട്ട കപ്പലെന്ന് പി കെ ശ്രീമതി ടീച്ചര്‍
X

വേങ്ങര: കപ്പിത്താന്‍ നഷ്ടപ്പെട്ട കപ്പലാണ് കോണ്‍ഗ്രസെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി ടീച്ചര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജിജിയുടെ കണ്ണമംഗലം പഞ്ചായത്ത് പര്യടനത്തിന്റെ സമാപനം കുറിച്ച് തീണ്ടെക്കാട് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വര്‍ഗീയതയെ ചെറുക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് ഇടതുപക്ഷം. ഇടതുപക്ഷമുള്ളപ്പോള്‍ കേരളത്തില്‍ ഒരു പൗരത്വ ഫോറവും ലീഗിന് പൂരിപ്പിച്ചു നല്‍കേണ്ട അവസരമുണ്ടാകില്ലെന്നും ഓരോ മുസല്‍മാന്റെ വീട്ടിലും ഇടതുപക്ഷക്കാരന്റെ കാവലുണ്ടാകുമെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി.

ഗുരുവായൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ ബിജെപി ബോധപൂര്‍വ്വം ഒഴിച്ചിട്ടത് വരാനിരിക്കുന്ന കോലീബി സഖ്യത്തിന്റെ സൂചനയാണെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.

പൊതുസമ്മേളനത്തില്‍ ഇ കെ ആലി മൊയ്തീന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസ്, വി ടി സോഫിയ, ഇ കെ സമദ് ഹാജി, ഇ ഹരിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ കെ പോക്കര്‍ സ്വാഗതവും കെ സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it