തരൂരില്‍ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല; പി പി സുമോദിന് സാധ്യത
BY BRJ7 March 2021 3:00 PM GMT
X
BRJ7 March 2021 3:00 PM GMT
പാലക്കാട്: സിപിഎമ്മിനകത്ത് കടുത്ത പ്രതിഷേധമുയര്‍ത്തിയ പാലക്കാട് തരൂര്‍ മണ്ഡലത്തില്‍ മന്ത്രി എ കെ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ഉറപ്പായി. ഈ മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് പി പി സുമോദിനെ മല്‍സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ അവസാന തീരുമാനം.
പി കെ ജമീലയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ജില്ലയില്‍ ഉയര്‍ന്നിരുന്നത്.
നാല് തവണ നിയമസഭയിലെത്തിയ ബാലന്റെ ടേം കഴിഞ്ഞ സാഹചര്യത്തിലാണ് ഭാര്യ ജമീലക്ക് നറുക്ക് വീണത്. തരൂരില്‍നിന്ന് പികെഎസ് നേതാവ് പൊന്നുക്കുട്ടന്, അഡ്വ. ശാന്താകുമാരി തുടങ്ങിയവരെയാണ് നേരത്തെ പരിഗണിച്ചിരുന്നത്.
Next Story